HOME
DETAILS

ഹൃദയാരവം മുഴക്കി യൂത്ത്‌ലീഗ് യുവജന യാത്ര ജില്ലയില്‍

  
backup
December 11, 2018 | 6:24 AM

%e0%b4%b9%e0%b5%83%e0%b4%a6%e0%b4%af%e0%b4%be%e0%b4%b0%e0%b4%b5%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d%e2%80%8c

പാലക്കാട് : സൗഹാര്‍ദ്ദത്തിന്റെ സന്ദേശം പകര്‍ന്നും യുവത്വത്തെ സമരോത്സുകരാക്കിയും മുന്നേറുന്ന മുസ്ലിം യുത്ത് ലീഗ് യുവജന യാത്രക്ക് ജില്ലയില്‍ ആവേശോജ്ജ്വല വരവേല്‍പ്പ്. 'വര്‍ഗീയ മുക്ത ഭാരതം ,അക്രമരഹിത കേരളം, ജന വിരുദ്ധ സര്‍ക്കാറുകള്‍ക്കെതിരെ' എന്ന പ്രമേയത്തോടെ കഴിഞ്ഞ 24 ന് മഞ്ചേശ്വരത്ത് നിന്നാരംഭിച്ച പദയാത്ര ഇന്നലെയാണ് ജില്ലയില്‍ പ്രവേശിച്ചത്.നാട്ടുകലില്‍ നിന്നാരംഭിച്ച യാത്രയില്‍ ആയിരക്കണക്കിന് യുവാക്കള്‍ അണിനിരന്നു. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യാത്രക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ വഴിയൊരങ്ങളില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുക്കണക്കിന് ആളുകളാണ് എത്തിയത്. ആര്യമ്പാവ്, ചുങ്കം, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം മഹാ സമ്മേളനത്തോടെ കൊങ്ങാട് ചിറക്കല്‍ പടിയില്‍ സമാപിച്ചു. നാട്ടുകലില്‍ ജില്ലാ തല പര്യടനത്തിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് നിര്‍വ്വഹിച്ചു. സമദ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കളത്തില്‍ അബ്ദുള്ള, ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായ മംഗലം , ജാഥ നായകരായ മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ ഫിറോസ്, എം.എ. സമദ്, നജീബ് കാന്തപുരം പ്രസംഗിച്ചു. ആര്യമ്പാവില്‍ നടന്ന സ്വീകരണ സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എ.എം.എ കരീം ഉദ്ഘാടനം ചെയ്തു. പാറശ്ശേരി ഹസന്‍ അദ്ധ്യക്ഷനായി. കുരമ്പത്തൂര്‍ ചുങ്കത്തെ സ്വീകരണീ അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി. മുഹമ്മദ് അന്‍സാരി അദ്ധ്യക്ഷനായി. മണ്ണാര്‍ക്കാട് നടന്ന സ്വീകരണ സമ്മേളനത്തില്‍ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി.എ സലാം മാസ്റ്റര്‍ അദ്ധ്യക്ഷനായി. ചിറക്കല്‍ പടിയില്‍ നടന്ന സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ലീഗ് പ്രസിഡന്റ് കെ. പി. മൊയ്തു അദ്ധ്യക്ഷനായി. മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കര നാരായണന്‍ മുഖ്യാതിഥിയായിരുന്നു. പി.പി. അന്‍സര്‍ സാദത്ത് ,കെ.എ.സിയാദ് , ഗഫൂര്‍ കോല്‍ക്കളത്തില്‍, റിയാസ് നാലകത്ത് പ്രസംഗിച്ചു. ഇന്ന് കാലത്ത് 8 മണിക്ക് ചെര്‍പ്പളശ്ശേരി നിന്നരംഭിച്ച് പേങ്ങാട്ടിരി , വല്ലപ്പുഴ ,എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വൈറ്റ് ഗാര്‍ഡ് പരേഡോട് കൂടി പട്ടാമ്പിയില്‍ സമാപിക്കും .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  9 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  9 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  9 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  9 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  9 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  10 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  10 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  10 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  10 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  10 days ago