HOME
DETAILS

'ദീര്‍ഘായുസ്സോടെ ഇരിക്കു ധീരരായ സഹോദരിമാരേ.... കാത്തിരുന്ന വിപ്ലവം ഇതാ വന്നെത്തിയിരിക്കുന്നു'- വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാര്‍ക്കണ്ഡേയ കട്ജു

  
backup
December 16 2019 | 05:12 AM

national-justice-markandey-katju-tweet-in-jamia-protest12

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മില്ലിയ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സുപ്രിം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. വിദ്യാര്‍ഥിനികള്‍ക്കു നേരെ പൊലീസ് നടത്തിയ അക്രമങ്ങളുടെ ഒരു വീഡിയോ പങ്കുവെച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു.

'കാത്തിരുന്ന വിപ്ലവം വരുന്നുവെന്ന് ഞാന്‍ ഇപ്പോള്‍ ഉറപ്പുനല്‍കുന്നു' - അദ്ദേഹം ട്വീറ്റ് ചെയ്തു.


ജാമിഅ മില്ലിയ സര്‍വ്വകലാശാല കാമ്പസില്‍ ഇന്നലെ രാത്രി പൊലിസിന്റെ അഴിഞ്ഞാട്ടമാണ് നടന്നത്. കണ്ണില്‍ കണ്ട കുട്ടികളെയെല്ലാം തല്ലിച്ചതച്ച ഇവര്‍ കാമ്പസിലേക്ക് വെടിവെപ്പു നടത്തി. ടിയര്‍ ഗ്യാസ്, റബ്ബര്‍ ബുള്ളറ്റ് തുടങ്ങിയവയെല്ലാം പ്രയോഗിച്ചു. ലൈബ്രറി, റീഡിങ് റൂം, കാന്റീന്‍ തുടങ്ങി കാമ്പസിനകത്തെ ഓരോ മുക്കിലും മൂലയിലും പൊലിസ് അതിക്രമിച്ചു കയറി. തുടര്‍ന്ന് പൊലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ തലസ്ഥാനത്തെ മുഴുവന്‍ സര്‍വ്വകലാശാലയിലേയും വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി ഒത്തു കൂടി. അലിഗഡ് സര്‍വ്വകലാശാലയിലും പൊലിസ് കടന്നു കയറി അക്രമം അഴിച്ചു വിട്ടിരുന്നു.

മാത്രമല്ല, ജാമിയയിലെ അക്രമത്തിനെതിരെ രാജ്യമെമ്പാടും ഇന്നലെ രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി വിദ്യാര്‍ഥികളും രാഷ്ട്രീയപ്പാര്‍ട്ടികളും വിവിധ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

ജാമിയ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അലിഗഢ് മുസ്‌ലിം സര്‍വകലാശാല, ബനാറസ് ഹിന്ദു സര്‍വകലാശാല, ബോംബെ സര്‍വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിമിഷ പ്രിയയുടെ വധശിക്ഷ: പുതിയ തീയതി ആവശ്യപ്പെട്ട് തലാലിന്റെ സഹോദരന്റെ കത്ത്

International
  •  a month ago
No Image

സഊദി വിനോദസഞ്ചാരി ജനീവ തടാകത്തിൽ മുങ്ങിമരിച്ചു

Saudi-arabia
  •  a month ago
No Image

ചേർത്തല സ്ത്രീകളുടെ തി​രോധാനം: സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് മനുഷ്യ അസ്ഥികൾ കണ്ടെത്തി 

Kerala
  •  a month ago
No Image

പോരാട്ടം ഇനി മെസിയുടെ എതിരാളിയായി; യൂറോപ്യൻ വമ്പൻമാരുടെ നെടുംതൂണായവൻ അമേരിക്കയിലേക്ക്

Football
  •  a month ago
No Image

ബഹ്‌റൈനിൽ ഇലക്ട്രിക് ഷീഷയും ഇ-സിഗരററ്റും നിരോധിക്കുന്നു; നടപടി ഇന്ത്യയുടെ നീക്കം ചൂണ്ടിക്കാട്ടി

bahrain
  •  a month ago
No Image

കവിളിൽ അടിച്ചു, വയറ്റിൽ ബലപ്രയോ​ഗം, യോഗ്യതയില്ലാത്ത ജീവനക്കാരുടെ പരിശോധന; മഹാരാഷ്ട്ര സർക്കാർ ആശുപത്രിയിൽ ഗർഭിണി നേരിട്ടത് കൊടുംപീഡനം; നവജാത ശിശുവിന്റെ ജീവൻ നഷ്ടമായി 

National
  •  a month ago
No Image

കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വൻ ഇടിവ്; ഒരു വർഷത്തിനുള്ളിൽ 5.6 ശതമാനത്തിന്റെ കുറവ്

Kuwait
  •  a month ago
No Image

രാജ്യതലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയിൽ എംപിയുടെ സ്വർണമാല പൊട്ടിച്ചു; കഴുത്തിന് പരിക്ക്, അമിത് ഷായ്ക്ക് കത്ത്

National
  •  a month ago
No Image

ചൈനയിൽ കനത്ത മഴ: വെള്ളപ്പൊക്കത്തിലെ മരണനിരക്ക് ഭീതിജനകം; ബീജിംഗിൽ ജാഗ്രതാ നിർദേശം,

International
  •  a month ago
No Image

ടെസ്റ്റിൽ സച്ചിന് പോലുമില്ല ഇതുപോലൊരു നേട്ടം; ചരിത്രത്തിന്റെ കൊടുമുടിയിൽ റൂട്ട്

Cricket
  •  a month ago