HOME
DETAILS

നെടുമങ്ങാട് ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണം; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍, നടപടി കൈക്കൂലി ആരോപണത്തിന് പിന്നാലെ

  
February 18, 2026 | 11:50 AM

nedumangad-hospital-newborn-death-doctor-bindu-sundar-suspended-bribery-allegation

തിരുവനന്തപുരം: നെടുമങ്ങാട് ജനറല്‍ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ ആരോപണവിധേയയായ ഡോക്ടര്‍ ബിന്ദു സുന്ദറിനെ സസ്‌പെന്‍ഡ് ചെയ്തു. ഡോക്ടര്‍ക്കെതിരെ കൈക്കൂലി ആരോപണം ഉയര്‍ന്നതോടെയാണ് അന്വേഷണ വിധേയമായി നടപടിയെടുത്തത്. 

ശാസ്ത്രക്രിയക്ക് മുന്‍പ് ഡോക്ടര്‍ രണ്ടുതവണയായി പതിനായിരം രൂപ വാങ്ങിയെന്ന് കുഞ്ഞിന്റെ അച്ഛന്‍ ആരോപിച്ചിരുന്നു. ഡോക്ടറുടെ മുറിയില്‍ എത്തിയാണ് പണംനല്‍കിയതെന്നാണ് ആരോപണം. 

പ്രതിഷേധത്തിലായിരുന്ന കുടുംബം കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലായിരുന്നു. നടപടിക്ക് പിന്നാലെ ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

ഗര്‍ഭിണിയുടെ ശസ്ത്രക്രിയ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നും ഇക്കാര്യത്തില്‍ വിശദീകരണം പോലും നല്‍കാതെ ഡോക്ടര്‍ സ്ഥലം വിട്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ബന്ധുക്കള്‍ പറഞ്ഞു.

കുഞ്ഞ് മരിച്ചതിന് പിന്നാലെ പ്രതിഷേധം ഭയന്ന് കാറില്‍ സ്ഥലം വിട്ട ലേഡി ഡോക്ടറെ നാട്ടുകാര്‍ പിന്തുടര്‍ന്ന് റോഡില്‍ തടഞ്ഞുവെച്ച് പൊലീസ് സഹായത്തോടെ തിരികെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ വിതുര മണലി ആദിവാസി ഊരിലെ ബിന്നില്‍ മനോഹരന്റെ ഭാര്യ രഞ്ജന കൃഷ്ണ (37) ജന്മം നല്‍കിയ കുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്ച അഡ്മിറ്റായ ആദിവാസി യുവതിയെ യഥാസമയം ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കാനോ,പ്രസവത്തിന് മുന്നോടിയായുള്ള ഡ്രിപ്പുകള്‍ നല്‍കാനോ ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദര്‍ തയ്യാറായില്ലെന്നാണ് പരാതി.കൈക്കൂലി നല്‍കാത്തത് കൊണ്ടാണ് പ്രസവപരിചരണം വൈകിപ്പിച്ചതെന്നാണ് ആരോപണം.നവജാത ശിശു മരിച്ചതോടെയാണ് ഡോക്ടര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്.ആശുപത്രിയില്‍ നിന്നു പൊലീസിന്റെ സഹായത്തോടെ പുറത്തിറങ്ങിയ ഡോക്ടറെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് പതിനൊന്നാംകല്ല് ജംഗ്ഷനില്‍ തടഞ്ഞുവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ജീപ്പില്‍ കയറ്റി ആശുപത്രിയില്‍ തിരികെ എത്തിച്ചു.

The Kerala Health Department has suspended Dr. Bindu Sundar following the death of a newborn during a caesarean section at Nedumangad General Hospital. The action comes after allegations surfaced that the doctor accepted ₹20,000 in two instalments prior to the surgery.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെ മിസൈൽ ആക്രമണം; 24 ജീവനക്കാരെയും രക്ഷപ്പെടുത്തി ഒമാൻ നാവികസേന

oman
  •  19 hours ago
No Image

പി.കെ ശശിയെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി സി.പി.ഐ.എം; യു.ഡി.എഫ് പിന്തുണയോടെ ഒറ്റപ്പാലത്ത് മത്സരിച്ചേക്കും

Kerala
  •  19 hours ago
No Image

തുർക്കിക്ക് നേരെയുള്ള ഇറാന്റെ മിസൈൽ ആക്രമണശ്രമം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  19 hours ago
No Image

'ഇനിയും കഥ തുടരും...' കൊല്ലപ്പെട്ടത് 500 യു.എസ് സൈനികര്‍; ഒന്നും അവസാനിച്ചിട്ടില്ല, ഖാംനഈയുടെ രക്തസാക്ഷിത്വത്തിന് കനത്ത വില നല്‍കേണ്ടി വരുമെന്നും ഇറാന്‍

International
  •  19 hours ago
No Image

റൊണാൾഡോ ആയാലും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യും; സൂപ്പർ താരത്തിന് പിർലോ നൽകിയ തകർപ്പൻ മറുപടി; വൈറലായി പഴയ സംഭവങ്ങൾ

Football
  •  20 hours ago
No Image

തെരഞ്ഞെടുപ്പിലൂടെ നേപ്പാളിനെ പിടിച്ചെടുക്കാന്‍ ഒരുങ്ങുന്ന ജെന്‍ സികള്‍; മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്തുവരുന്ന ഫലത്തില്‍ കണ്ണുനട്ട് പുതുതലമുറ

International
  •  20 hours ago
No Image

'ഇത് വിപ്ലവകാരികളുടെ കണ്‍വന്‍ഷന്‍,ഈ നിലയിലേക്ക് തങ്ങളെ എത്തിച്ചതാണ്': പാലക്കാട് സിപിഎം വിമതരുടെ കണ്‍വെന്‍ഷനില്‍ പി.കെ ശശി

Kerala
  •  20 hours ago
No Image

'ഇസ്‌റാഈലിന് വേണ്ടി പോരാടാന്‍ യു.എസില്‍ ആര്‍ക്കും താല്‍പര്യമില്ല'  സെനറ്റ ഹിയറിങ്ങില്‍ ഇറാന്‍ ആക്രമണത്തിനെതിരെ പ്രതിഷേധം, ബലപ്രയോഗം, സ്ഥാനാര്‍ഥിക്ക് പരുക്ക്

International
  •  20 hours ago
No Image

സുരക്ഷാ മുന്‍കരുതല്‍: ദുബൈ ഗ്ലോബല്‍ വില്ലേജ് നാളെ വരെ അടച്ചിടും

uae
  •  20 hours ago
No Image

കുര്‍ദ് ഗ്രൂപ്പുകളെ ഉപയോഗിച്ച് ഇറാനില്‍ കലാപത്തിന് യു.എസ് നീക്കം; പിന്നാലെ കുര്‍ദ് ആസ്ഥാനത്ത് ഡ്രോണ്‍ ആക്രമണം

International
  •  20 hours ago


No Image

ജി.സുധാകരനെ അനുനയിപ്പിക്കാന്‍ സിപിഎം; അദ്ദേഹത്തിന്റെ കഴിവും അനുഭവസമ്പത്തും തെരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുത്തുമെന്ന് എം.എ ബേബി, ഫോണില്‍ വിളിച്ച് എം.വി ഗോവിന്ദന്‍

Kerala
  •  21 hours ago
No Image

ദോഹയിലെ യു.എസ് എംബസിക്ക് സമീപമുള്ള താമസക്കാരെ ഒഴിപ്പിച്ചു

qatar
  •  a day ago
No Image

ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദികള്‍ ദേവസ്വം ബോര്‍ഡും ഉദ്യോഗസ്ഥരും; ദേവസ്വം ബോര്‍ഡിനെതിരേ തന്ത്രിയുടെ മൊഴി

Kerala
  •  a day ago
No Image

യു.എ.ഇയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി ചാര്‍ട്ടര്‍ വിമാനങ്ങളും പ്രത്യേക സര്‍വിസുകളും, ഈടാക്കുന്നത് വന്‍ നിരക്ക്; പ്രധാന എയര്‍ലൈനുകളുടെ സ്റ്റാറ്റസ് ഇങ്ങനെ | UAE flight update

uae
  •  a day ago