HOME
DETAILS

മുന്‍ എം.എല്‍.എ ശെല്‍വരാജിനെ ബുധനാഴ്ച വരെ അറസ്റ്റ് ചെയ്യരുത്: ഹൈക്കോടതി

  
backup
August 04 2017 | 21:08 PM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e-%e0%b4%b6%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b0%e0%b4%be%e0%b4%9c

കൊച്ചി: വീടിനു സുരക്ഷയൊരുക്കാന്‍ നിയോഗിക്കപ്പെട്ട പൊലിസുകാരുടെ ടെന്റ് കത്തിച്ചെന്ന കേസില്‍ നെയ്യാറ്റിന്‍കര മുന്‍ എം.എല്‍.എ ശെല്‍വരാജിനെ ബുധനാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ശെല്‍വരാജ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ച ശെല്‍വരാജ് 2012 ല്‍ കോണ്‍ഗ്രസിലേക്ക് മാറി. തുടര്‍ന്ന് നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ നടത്തിയ ഉപതെരഞ്ഞെടുപ്പിലും ശെല്‍വരാജ് വിജയിച്ചിരുന്നു. സര്‍ക്കാര്‍ അദ്ദേഹത്തിന്റെ വീടിന് പൊലിസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് ഭീഷണിയൊഴിഞ്ഞതോടെ സുരക്ഷ ഒഴിവാക്കി. എന്നാല്‍ ടെന്റ് മാറ്റിയിരുന്നില്ല. 2013 മാര്‍ച്ച് 29 ന് രാത്രി എട്ടരയോടെ ടെന്റ് കത്തി നശിച്ചു. സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അന്വേഷണം അവസാനിപ്പിച്ചു. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കേസ് വീണ്ടും ക്രൈംബ്രാഞ്ചിനു വിട്ടു. സംഭവ സമയത്ത് തന്റെ ഗണ്‍മാനായിരുന്ന പൊലിസുകാരനെ ക്രൈംബ്രാഞ്ച് നാലു തവണ ചോദ്യം ചെയ്‌തെന്നും ടെന്റ് കത്തിച്ച സംഭവത്തില്‍ ശെല്‍വരാജിന് പങ്കുണ്ടെന്ന് മൊഴി നല്‍കാന്‍ ഭീഷണിപ്പെടുത്തിയെന്നും ഹരജിയില്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീലേശ്വരം വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു 

Kerala
  •  a month ago
No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി രണ്ടുനാള്‍; ഗസ്സയിലും ഉക്രൈനിലും സമാധാനം പുലരുമോ...?ഉറ്റുനോക്കി ലോകം 

International
  •  a month ago
No Image

ഇന്തോനേഷ്യയുടെ പുതിയ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ 2025ലെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായേക്കും

International
  •  a month ago
No Image

കയർമേഖലയിലെ പ്രതിസന്ധി: മുഖംതിരിച്ച് സര്‍ക്കാര്‍

Kerala
  •  a month ago
No Image

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ കെമി ബദനോക്; നേതൃത്വത്തിലെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരി

International
  •  a month ago
No Image

തൃശൂര്‍ പൂരം കലക്കല്‍:  ആംബുലന്‍സില്‍ എത്തിയതിന് സുരേഷ്‌ഗോപിക്കെതിരെ കേസ്

Kerala
  •  a month ago
No Image

അജിത് കുമാറിന്റെ സമാന്തര ഇന്റലിജന്‍സ് പിരിച്ചു വിട്ടു 

Kerala
  •  a month ago
No Image

ട്രെയിൻ വഴി കുട്ടിക്കടത്ത്; അഞ്ചുവർഷത്തിനിടെ ആര്‍.പി.എഫ് രക്ഷിച്ചത് 57,564 കുഞ്ഞുങ്ങളെ

Kerala
  •  a month ago
No Image

യാത്രക്കാര്‍ കൂടി;  അടിമുടി മാറ്റത്തിന് വന്ദേഭാരത് - കോച്ചുകളുടെ എണ്ണം കൂട്ടും

Kerala
  •  a month ago
No Image

ഒറ്റയടിക്കു കൊന്നൊടുക്കിയത് 50ലേറെ കുഞ്ഞുങ്ങളെ, ജബലിയയില്‍ പോളിയോ വാക്‌സിന്‍ കേന്ദ്രത്തിന് മേല്‍ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍

International
  •  a month ago