HOME
DETAILS

പുനരധിവാസത്തിലെ വിവേചനം അവസാനിപ്പിക്കണമെന്ന്

  
backup
December 14, 2018 | 9:33 AM

%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b4%a7%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b5%e0%b5%87%e0%b4%9a%e0%b4%a8%e0%b4%82

കല്‍പ്പറ്റ: പ്രളയക്കെടുതിയിലും ഉരുള്‍പൊട്ടലിലും പെട്ട് വീടും സ്ഥലവും നഷ്ടപ്പെട്ട് പെരുവഴിയിലായ ആദിവാസികളും കര്‍ഷകരും സര്‍ക്കാറിന്റെ വാഗ്ദാന ലംഘനത്തില്‍ കുടുങ്ങി നട്ടം തിരിയുകയാണെന്ന് കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അനില്‍ കരണി കുറ്റപ്പെടുത്തി.
പുനരധിവാസത്തിന് യോജിച്ച സ്ഥലം കണ്ടെത്തി വീട് വച്ച് നല്‍കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കുന്നില്ല. ഇതിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നിട്ടും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. വളരെ പിന്നോക്കം നില്‍ക്കുന്ന തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരിയില്‍ ഉരുള്‍പൊട്ടല്‍ മൂലം വന്‍ നാശം സംഭവിച്ച പ്ലാമൂല, കെടച്ചി തുടങ്ങിയ ഭാഗങ്ങളില്‍ അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല എന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്.
തകര്‍ന്ന വീടുകള്‍ക്ക് പകരം താല്‍ക്കാലിക ഷെഡുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പു നല്‍കിയെങ്കിലും പാലിച്ചിട്ടില്ല. മിക്ക കുടുംബങ്ങളും കന്നുകാലികളെ വളര്‍ത്തി ഉപജീവനം നടത്തുന്നവരാണ്.
തകര്‍ത്ത വീടുകള്‍ക്കൊപ്പം തൊഴുത്തും നഷ്ടപ്പെട്ടവരുണ്ട്. എന്നാല്‍ ഇവരെ സഹായിക്കാന്‍ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും തയാറാകുന്നില്ല. വിവേചനത്തിന് എത്രയും പെട്ടന്ന് പരിഹാരം കണ്ടില്ലെങ്കില്‍ സമരത്തിനിറങ്ങാന്‍ നാട്ടുകാര്‍ക്കൊപ്പം കേരളാ കോണ്‍ഗ്രസും മുന്‍നിരയിലുണ്ടാകുമെന്ന് അനില്‍ കരണി പ്രസ്താവനയില്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പ് കേസ്; ബ്ലൂചിപ്പ് ഉടമ ഇന്ത്യയില്‍ അറസ്റ്റില്‍

uae
  •  2 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ അതത് ദിവസം പൊതുഅവധി

Kerala
  •  2 days ago
No Image

വീണ്ടും മഴ വരുന്നു; ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 days ago
No Image

ദേശീയ പതാകയുടെ മനോഹരമായ ആനിമേഷൻ; ദേശീയ ദിനത്തിൽ യുഎഇക്ക് ആശംസയുമായി ഗൂഗിൾ ഡൂഡിൽ

uae
  •  2 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി

Kerala
  •  2 days ago
No Image

കേരളത്തില്‍ എസ്.ഐ.ആര്‍ സമയപരിധി നീട്ടുന്നത് പരിഗണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിം കോടതി

National
  •  2 days ago
No Image

'സഞ്ചാര്‍ സാഥി വേണ്ടെങ്കില്‍ ആപ് നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യാം' പ്രതിഷേധത്തിന് പിന്നാലെ വിശദീകരണവുമായി കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

National
  •  2 days ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: നിരാഹാര സമരം പ്രഖ്യാപിച്ച രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി

Kerala
  •  2 days ago
No Image

ദേശീയ ദിനാഘോഷം: ദുബൈയിൽ കരിമരുന്ന് പ്രയോഗം കാണാൻ പോകേണ്ടത് എവിടെ? സമ്പൂർണ്ണ വിവരങ്ങൾ

uae
  •  2 days ago
No Image

അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണം; ആവശ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 days ago