HOME
DETAILS

ആയുധങ്ങളുമായി വീണ്ടും മത്സ്യബന്ധന ബോട്ട് പിടിയില്‍

  
backup
December 14 2018 | 18:12 PM

%e0%b4%86%e0%b4%af%e0%b5%81%e0%b4%a7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%ae

 

കൊച്ചി: സൊമാലിയന്‍ തീരത്ത് ആയുധങ്ങളുമായി വീണ്ടും മത്സ്യബന്ധന ബോട്ട് പിടിയില്‍. കൊച്ചിയിലെ ദക്ഷിണ മേഖലാ നാവിക ആസ്ഥാനത്തുനിന്ന് പട്രോളിങ്ങിന് നിയോഗിച്ച എ.എന്‍.എസ് സുനൈന കപ്പലിലെ നാവികരാണ് സൊമാലിയന്‍ തീരത്തുനിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെ സംശയാസ്പദമായ നിലയില്‍കണ്ട മത്സ്യബന്ധന ബോട്ടില്‍ പരിശോധന നടത്തി ആയുധ ശേഖരം പിടിച്ചെടുത്തത്.
എ.കെ 47 ഉള്‍പ്പെടെ അഞ്ച് തോക്കുകളും 471 തിരകളുമാണ് പിടിച്ചെടുത്തത്. ഏദന്‍ കടലിടുക്കില്‍ പട്രോളിങ് നടത്തുന്ന ദക്ഷിണ നാവിക സേന ആസ്ഥാനത്തു നിന്നുള്ള സംഘമാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. തോക്കുകള്‍ കസ്റ്റഡിയിലെടുത്തു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് സൊമായിയന്‍ തീരത്തിനടുത്ത് മത്സ്യ ബന്ധന ബോട്ടില്‍നിന്ന് ആയുധങ്ങള്‍ പിടികൂടുന്നത്.
ഇതേ മേഖലയില്‍നിന്ന് ഈ മാസം ഏഴിന് ആയുധ ശേഖരവുമായി മറ്റൊരു ബോട്ട് ഐ.എന്‍.എസ് സുനൈന പിടികൂടിയിരുന്നു. നാല് എ.കെ 47 തോക്കുകളും ഒരു ലൈറ്റ് മെഷീന്‍ ഗണ്ണും അടക്കമുള്ള ആയുധങ്ങളാണ് അന്ന് പിടിച്ചെടുത്തത്. ഏദന്‍ കടലിടുക്കില്‍ ഒക്ടോബര്‍ ആറ് മുതല്‍ പട്രോളിങില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഐ.എന്‍.എസ് സുനൈന. കടല്‍മാര്‍ഗമുള്ള സഞ്ചാരം സുരക്ഷിതമാക്കുന്നതിനാണ് നാവിക സേന കനത്ത സുരക്ഷാ സന്നാഹങ്ങളൊരുക്കിയിട്ടുള്ളത്. ഗള്‍ഫില്‍ നിന്നടക്കം വാണിജ്യ ആവശ്യങ്ങള്‍ക്കായി സൊമാലിയന്‍ തീരത്തുകൂടി സഞ്ചരിക്കുന്ന കപ്പലുകള്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തിന് ഇരയാകുന്നത് പതിവായതോടെയായിരുന്നു സ്ഥിരം സംഘത്തെ മേഖലയില്‍ നിയോഗിച്ചത്.
കടല്‍ക്കൊള്ളക്കാരുടെ ആക്രമണം നേരിടാന്‍ ഇന്ത്യ, ചൈന, ജപ്പാന്‍, യു.എസ്, റഷ്യ, പാകിസ്താന്‍, യൂറോപ്പ്യന്‍ രാജ്യങ്ങള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ സുരക്ഷാ നടപടികള്‍ ചെയ്തുവരുന്നുണ്ട്. യു.എന്‍.എസ്.സി.ആര്‍ അനുവദിച്ച അധികാരത്തിനു കീഴിലാണ് ഇവയുടെ പ്രവര്‍ത്തനം.
നിയമ വിരുദ്ധവും അനിയന്ത്രിതവുമായിട്ടുള്ള മത്സ്യബന്ധനവും കടല്‍ക്കൊള്ളക്കാരുമായുള്ള ബന്ധവും ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതി സ്ഥിരീകരിച്ചിട്ടുണ്ട്. ആയുധങ്ങള്‍ പിടികൂടിയശേഷം ബോട്ട് വിട്ടയച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെനിയ മുന്‍ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ കൂത്താട്ടുകുളത്ത് അന്തരിച്ചു, കേരളത്തിലെത്തിയത് ചികിത്സാ ആവശ്യത്തിനായി

Kerala
  •  2 days ago
No Image

മെസിക്ക് മുമ്പേ ലോകത്തിൽ ഒന്നാമനായി; വീണ്ടും ചരിത്രം സൃഷ്ടിച്ച് റൊണാൾഡോ

Cricket
  •  2 days ago
No Image

അട്ടപ്പാടിയില്‍ വന്‍ കഞ്ചാവ് വേട്ട; 60 സെന്റിലെ 10,000 ലധികം കഞ്ചാവ് ചെടികള്‍ നശിപ്പിച്ച് പൊലിസ്

Kerala
  •  2 days ago
No Image

ഹിജാബ് വിവാദം: 'ചെറുതായാലും വലുതായാലും ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല' നിലപാടിലുറച്ച് മന്ത്രി

Kerala
  •  2 days ago
No Image

കുട്ടികളാണ് കണ്ടത്, രണ്ടു മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ സ്‌കൂട്ടറില്‍ കയറിയ പാമ്പിനെ പുറത്തെടുത്തു

Kerala
  •  2 days ago
No Image

ഗോളടിക്കാതെ തകർത്തത് നെയ്മറിന്റെ ലോക റെക്കോർഡ്; ചരിത്രം കുറിച്ച് മെസി

Football
  •  2 days ago
No Image

ദേഹാസ്വാസ്ഥ്യം: കൊല്ലം ചവറ സ്വദേശിയായ പ്രവാസി ബഹ്‌റൈനില്‍ നിര്യാതനായി

bahrain
  •  2 days ago
No Image

കുടിവെള്ളത്തിന് വെട്ടിപ്പൊളിച്ച 25,534.21 കിലോമീറ്റർ റോഡുകൾ തകർന്നുകിടക്കുന്ന; പുനരുദ്ധാരണം നടത്തിയത് 12670.23 കിലോമീറ്റർ റോഡ് മാത്രം

Kerala
  •  2 days ago
No Image

കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി

bahrain
  •  2 days ago
No Image

ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസ്: സഹപാഠി അറസ്റ്റില്‍, കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് പൊലിസ്

National
  •  2 days ago