സ്വകാര്യ റൈസ് മില്ലില്‍ നിന്ന് അരി മോഷണം: ജീവനക്കാരുള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍
ആലത്തൂര്‍: കാവശ്ശേരി കഴനി ചുങ്കത്തെ സ്വകാര്യ റൈസ് മില്ലില്‍നിന്ന് അരി മോഷ്ടിച്ച് വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ജീവനക്കാരുള്‍പ്പടെ മൂന്ന് പേരെ ആലത്തൂര്‍ പൊലിസ് അറസ്റ്റു ചെയ്തു. മില്‍ ഓപ്പറേറ്റര്‍ പല്ലാവൂര്‍ കുമരംപുത്തൂര്‍ ഇരുപ്പക്കാട് വീട്ടില്‍ സുരേഷ്‌കുമാര്‍ (42), മുന്‍ ജീവനക്കാരന്‍ വാണിയമ്പാറ എടക്കാമഠം വീട്ടില്‍ രതീഷ് (35), ടെമ്പോ ഡ്രൈവര്‍ പഴമ്പാലക്കോട് വടക്കേപ്പാവടി വീട്ടില്‍ കൃഷ്ണന്‍ എന്ന ശെല്‍വന്‍ (37) എന്നിവരെയാണ് ആലത്തൂര്‍ സി.ഐ കെ.എ എലിസബത്തിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.
വ്യാഴായ്ച്ച വൈകിട്ട് 7.30ന് മില്ലിന്റെ ഷട്ടര്‍ തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. മില്ലിലെ സി.സി.ടി.വിയില്‍ പ്രതികളില്‍ ഒരാളുടെ ദൃശ്യം ലഭ്യമായതാണ് മറ്റു പ്രതികളെയും പിടികൂടാന്‍ സഹായിച്ചത്. മില്ലിന്റെ മുന്‍ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ടെമ്പോയില്‍നിന്ന് മില്ലില്‍നിന്ന് മോഷണം പോയ പത്ത് കിലോ വീതമുള്ള പത്ത് ബാഗ് അരി പൊലിസ് കണ്ടെടുത്തു. വാഹനവും പൊലിസ് പിടിച്ചെടുത്തു. മുന്‍പും മില്ലില്‍നിന്ന് അരി ബാഗുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഉടമസ്ഥന്‍ പൊലിസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സി.ഐ കെ.എ എലിസബത്ത്, അഡീഷണല്‍ എസ്.ഐ പി പഭാകരന്‍, എ.എസ്.ഐ ചെന്താമര, സീനിയര്‍ സി.പി.ഒ ഷാജു, സി.പി.ഒമാരായ ഷാജു, സുഭാഷ്, അബൂബക്കര്‍, മോഹനന്‍, മേരി പോള്‍ എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."