ഇല മുതല്‍ കിഴങ്ങ് വരെയുള്ള വിഭവങ്ങള്‍; കൗതുകമായി ഭക്ഷ്യമേള
കരുളായി: ആദിവാസി ഗോത്രങ്ങളിലെ ഭക്ഷണത്തനിമയും വൈവിധ്യവും ആഘോഷിക്കുകയെന്ന ലക്ഷ്യത്തോടെ കീ സ്റ്റോണ്‍ ഫൗ@േഷനും വിവിധ വനാവകാശ ഊരുകൂട്ടങ്ങളും ചേര്‍ന്നു നെടുങ്കയം കോളനിയില്‍ പരമ്പരാഗത ആദിവാസി ഭക്ഷ്യമേള സംഘടിപ്പിച്ചു.
കാര്‍ഷികേതരമായി ലഭിക്കുന്ന സാധനങ്ങളുപയോഗിച്ച് ആദിവാസികള്‍ക്കിടയിലു@ായിരുന്ന തനത് ഭക്ഷണസാധങ്ങള്‍ പുനരുജ്ജീവിപ്പിക്കുക, ഇത്തരം ഭക്ഷണങ്ങളിലെ പോഷക മൂല്യങ്ങളെക്കുറിച്ച് പുതുതലമുറയെ ബോധവാന്മാരാക്കുക തുടങ്ങിയവയും ഭക്ഷ്യമേളയുടെ ലക്ഷ്യമായിരുന്നു. തരിപ്പപൊട്ടി, വാണിയമ്പുഴ, ഇരുട്ടുക്കുത്തി, അപ്പപ്പാറ, നെടുങ്കയം, മു@ക്കടവ്, പാട്ടക്കരിമ്പ്, പാലക്കയം തുടങ്ങിയ ആദിവാസി ഊരുകളില്‍നിന്നെത്തിച്ച ചുരുളി, കുറിഞ്ഞിക്കറി, ഇടിച്ചക്ക, കൈപ്പയില ഉപ്പേരി, തഴ്തങ്ങ ഉപ്പേരി, ചീരക്കറി, ബണ്ണി ഉപ്പേരി, പായസം, കവില പുഴുങ്ങിയത്, താളുകറി, മുണ്ടന്‍കൈപ്പ, വലണ്ടന്‍, കാക്കയം, ഈന്ത് തൂമ്പ് ഉപ്പേരി, മുടുങ്ങ,ആട്ടങ്ങ തോരന്‍, പീച്ചിങ്ങ തോരന്‍, തഴുതാമ ഉപ്പേരി, മരുമ ഉപ്പേരി, കുമള് ഉപ്പേരി, ഏലം കൊച്ചി ഉപ്പേരി, മുതക്ക കിഴങ്ങ്, നാരുകിഴങ്ങ്, കാച്ചില്‍, മാങ്ങയിഞ്ചി, കാട്ടിഞ്ചി, കല്ലുമ്മക്കായി, മത്തങ്ങയില, പുഴമീന്‍ പൊരിച്ചതും കറിവെച്ചതും, ഞണ്ട@ുകറി തുടങ്ങിയ ഇനങ്ങളാണ് മേളയിലുണ്ട@ായിരുന്നത്.
കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അസൈനാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം ലിസി ജോസ് അധ്യക്ഷയായി. കീസ്റ്റോണ്‍ അഡീഷനല്‍ പ്രോഗ്രാം കോഡിനേറ്റര്‍ രാമചന്ദ്രന്‍ പദ്ധതി വിശദീകരിച്ചു.
പൂക്കോട്ടുംപാടം എസ്.ഐ പി. വിഷ്ണു, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ. മനോജ്, സുനില്‍ നെടുങ്കയം, മഹിളാ സമക്യ പ്രതിനിധി അജിതാമണി, ജെ.എസ്.എസ് പ്രതിനിധി സുകുമാരി, വിവിധ ഊരുകളിലെ ഊരു മൂപ്പന്‍മാരും മൂപ്പതിമാരും ചടങ്ങില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."