പച്ചക്കറിയില്‍ താരമായി തക്കാളിയും സവാളയും
സുല്‍ത്താന്‍ ബത്തേരി: പച്ചക്കറികളില്‍ വില ഉയര്‍ന്ന് തക്കാളിയും സവാളയും. രണ്ടിനങ്ങളുടെയും വില ഉയര്‍ന്നതോടെ പച്ചക്കറികളിലെ താരമായി മാറിയിരിക്കുകയാണിവ. ഉത്തരേന്ത്യയിലേക്ക് ഉല്പാദന കേന്ദ്രങ്ങളില്‍ നിന്നും കൂടുതല്‍ ഉല്‍പ്പന്നം കയറിപോകുന്നതാണ് വില ഉയരാന്‍ കാരണം.
പൊതുവേ പച്ചക്കറികളുടെ വില ഏറ്റക്കുറച്ചിലില്ലാതെ നില്ക്കുന്ന സമയത്താണ് തക്കാളിയുടെയും സവാളയുടേയും വില ഉയരുന്നത്. തക്കാളിക്ക് കിലോയ്ക്ക് 45 രൂപയും സവാളയ്ക്ക് 35 രൂപയുമാണ് കിലോയ്ക്ക് വിപണിയില്‍ വില. ഒരു മാസത്തോളമായി തക്കാളിയുടെ വില ഉയര്‍ന്നു നില്‍ക്കുകയായിരുന്നു. എന്നാല്‍ സവാളയ്ക്ക് കഴിഞ്ഞ മൂന്ന് ദിവസത്തിന്നിടെയാണ് 20 രൂപ വര്‍ധിച്ച് വില 35ലെത്തിയത്. ഈ രണ്ട് ഉല്‍പ്പന്നങ്ങള്‍ക്കും ആവശ്യക്കാരേറിയതാണ് വില വര്‍ധിക്കാന്‍ കാരണം. നിലവില്‍ ഉല്പാദന കേന്ദ്രമായ കര്‍ണ്ണാടകയില്‍ നിന്നും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കൂടുതലായി തക്കാളിയും സവാളയും കയറിപ്പോകുന്നതാണ് വില വര്‍ധിക്കാന്‍ കാരണം. ഉത്തര്‍പ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ തക്കാളിയുടെ വില 100 രൂപയിലെത്തിയിട്ടുണ്ട്. പെരുന്നാളും ഓണവും വരുന്നതോടെ തക്കാളിയുടെയും സവാളയുടെയും വില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."