HOME
DETAILS

വിജയാമൃതം: കേരളത്തിന് പുറത്ത് പഠിക്കുന്നവര്‍ക്ക് ആനുകൂല്യമില്ല

  
backup
December 31 2019 | 18:12 PM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%be%e0%b4%ae%e0%b5%83%e0%b4%a4%e0%b4%82-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%81

 

കാസര്‍കോട്: ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കുന്ന സാമൂഹികനീതി വകുപ്പിന്റെ വിജയാമൃതം പദ്ധതിയില്‍ കേരളത്തിന് പുറത്തും വിദൂര വിദ്യാഭ്യാസം വഴിയും പഠിക്കുന്നവരെ പരിഗണിക്കില്ല.
പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹ്യനീതി ഡയരക്ടര്‍ പുറത്തിറക്കിയ അറിയിപ്പില്‍ വിദ്യാര്‍ഥികള്‍ കേരളത്തില്‍ പഠിക്കുന്നവരായിരിക്കണമെന്ന മാനദണ്ഡം ഉണ്ടായിരുന്നില്ല. പാരലല്‍ കോളജ്, വിദൂര വിദ്യാഭ്യാസം വഴി പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാമെന്നായിരുന്നു അറിയിപ്പുണ്ടായിരുന്നത്. എന്നാല്‍, പിന്നീട് വകുപ്പിന്റെ വെബ്‌സൈറ്റില്‍ മാനദണ്ഡങ്ങളുടെ കൂട്ടത്തില്‍ അപേക്ഷകര്‍ കേരളത്തിലെ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരായിരിക്കണമെന്ന് ചേര്‍ക്കുകയായിരുന്നു.
ഡിഗ്രി അല്ലെങ്കില്‍ തത്തുല്യ കോഴ്‌സുകളില്‍ സയന്‍സ് വിഷയങ്ങളില്‍ 80 ശതമാനത്തില്‍ കൂടുതലും ആര്‍ട്‌സ് വിഷയങ്ങളില്‍ 60 ശതമാനത്തില്‍ കൂടുതലും മാര്‍ക്ക് നേടി ആദ്യ അവസരത്തില്‍ വിജയിച്ചവര്‍ക്കാണ് വിജയാമൃതം പദ്ധതിയിലൂടെ കാഷ് അവാര്‍ഡ് ലഭിക്കുന്നത്.
പി.ജി, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ 60 ശതമാനം മാര്‍ക്കാണ് വേണ്ടത്. ഡിഗ്രി വിഭാഗത്തില്‍ 8,000 രൂപയും പി.ജി, പ്രൊഫഷണല്‍ കോഴ്‌സ് വിഭാഗത്തില്‍ 10,000 രൂപയുമാണ് അവാര്‍ഡായി ലഭിക്കുക. ഒരു ജില്ലയില്‍ ഡിഗ്രി വിഭാഗത്തില്‍ 10 പേര്‍ക്കും പി.ജി, പ്രൊഫഷണല്‍ കോഴ്‌സ് വിഭാഗത്തില്‍ 5 പേര്‍ക്കുമാണ് പദ്ധതിയിലൂടെ ആനുകൂല്യം ലഭിക്കുക. ഒരേ യോഗ്യതയുള്ള ഒന്നിലധികംപേര്‍ ഉണ്ടെങ്കില്‍ വൈകല്യതോത് കൂടുതലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
20 ലക്ഷം രൂപയാണ് വിജയാമൃതം പദ്ധതിക്കായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കാഷ് അവാര്‍ഡിനൊപ്പം സര്‍ട്ടിഫിക്കറ്റും മൊമെന്റോയും നല്‍കും. പദ്ധതിയില്‍ കേരളത്തിന് പുറത്ത് പഠിക്കുന്നവരെ ഒഴിവാക്കിയത് സംബന്ധിച്ച് കൊച്ചി വട്ടേക്കുന്നം സ്വദേശി പി.എ നസീര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago