HOME
DETAILS

ഇടുക്കി ആര്‍ച്ച് ഡാമില്‍ അന്താരാഷ്ട്ര അക്വാറിയവും ലേസര്‍ ഷോയും വരുന്നു

  
backup
December 16 2018 | 19:12 PM

%e0%b4%87%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%a1%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


തൊടുപുഴ: 26 കോടി രൂപ ചെലവില്‍ ഇടുക്കി ആര്‍ച്ച് ഡാമില്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര അക്വാറിയത്തിനും ലേസര്‍ ഷോയ്ക്കുമുള്ള നടപടികള്‍ ആരംഭിച്ചു. ആര്‍ച്ച് ഡാമിന്റെ പരിസരത്തായി താമസിച്ചു വരുന്ന 80 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ക്കാണ് തുടക്കമിട്ടത്. വൈദ്യുതി ബോര്‍ഡിന് കീഴിലെ ഹൈഡല്‍ ടൂറിസം വിഭാഗമാണ് പദ്ധതി നടപ്പാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് നിയന്ത്രിക്കുന്ന സംസ്ഥാനത്തെ വിഴിഞ്ഞം തുറമുഖം ഉള്‍പ്പെടെയുള്ള 15 സ്വപ്ന പദ്ധതികളില്‍ ആറാമത്തെയാണ് ഇടുക്കി അന്താരാഷ്ട്ര അക്വാറിയവും ലേസര്‍ ഷോയും.
ഇടുക്കി ആര്‍ച്ച് ഡാമിന്റെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്തതാണ് പുതിയ പദ്ധതി. ആര്‍ച്ച് ഡാമിന് സമീപമുള്ള വൈശാലി ഗുഹയിലാണ് അക്വാറിയം ഒരുങ്ങുന്നത്. എല്ലാ വന്‍കരകളിലുമുള്ള സൗന്ദര്യമുള്ള അലങ്കാര മത്സ്യങ്ങളാല്‍ സമ്പന്നമാകുന്ന അക്വാറിയത്തില്‍ ഫൗണ്ടന്‍ ഡിസ്‌പ്ലേയും ഉണ്ടാകും. 1,95,000 ചതുരശ്ര അടി വിസ്താരത്തിലാണ് ലേസര്‍ പവലിയന്‍ ഒരുങ്ങുന്നത്. അമേരിക്കയിലെ ഒക്‌ടോവിയായിലുള്ള ലേസര്‍ ഷോയുടെ മാതൃകയിലാണ് പവലിയന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. തുറസായ സ്ഥലത്ത് നിര്‍മിക്കുന്ന പവലിയനില്‍ നിന്നുകൊണ്ട് ലൈറ്റുകളുടേയും ശബ്ദമിശ്രണങ്ങളുടേയും ഏകോപനത്തില്‍ അവതരിപ്പിക്കുന്ന മ്യൂസിക് ഷോ മുഖ്യ ആകര്‍ഷണമാണ്. ആര്‍ച്ച് ഡാമിന്റെ പ്രതലമാണ് സ്‌ക്രീനായി ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും വിസ്താരമേറിയ സ്‌ക്രീനാണ് സഞ്ചാരികള്‍ക്കായി ഒരുങ്ങുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കിയുടെ ചരിത്ര വിസ്മയങ്ങളാണ് പ്രധാനമായും സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായ സി എര്‍ത്താണ് പദ്ധതി രൂപകല്‍പ്പന ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago