HOME
DETAILS
MAL
കഞ്ചാവ് കേസില്‍ യുവാവിനെ വെറുതെവിട്ടു
backup
December 18 2018 | 03:12 AM
വടകര: രണ്ടു കിലോ കഞ്ചാവുമായി പൊലിസ് പിടികൂടിയ യുവാവിനെ കോടതി വെറുതെ വിട്ടു. പട്ടിക്കാട് സ്വദേശി പുത്തന്‍വീട്ടില്‍ ഷാഹുല്‍ ഹമീദി (24)നെയാണ് വടകര എന്‍.ഡി.പി.എസ് കോടതി ജഡ്ജി എം.വി രാജകുമാര വെറുതെ വിട്ടത്. 2015 ഒക്ടോബര്‍ ഏഴിനു കരുവാരക്കുണ്ട് അരിമണല്‍ എന്ന സ്ഥലത്തുനിന്ന് കരുവാരക്കുണ്ട് പൊലിസാണ് ഇയാളെ പിടികൂടിയത്. പ്രതിക്കെതിരേയുള്ള കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് വിധിയില്‍ പറയുന്നു. പ്രതിക്കു വേണ്ടി അഡ്വ. പി.പി സുനില്‍കുമാര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."