അബ്ദുല്‍ സലാമും കുടുംബവും വീടിനായുള്ള കാത്തിരിപ്പിലാണ്
മാനന്തവാടി: വര്‍ഷങ്ങളായി ഒരു വീടിനായി കാത്തിരിക്കുകയാണ് മാനന്തവാടി കുഴിനിലം തെക്കേപറമ്പില്‍ അബ്ദുല്‍ സലാമും കുടുംബവും.
ഒരു വീടിനായി അധികൃതരുടെ മുമ്പില്‍ അപേക്ഷയുമായി കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വീടിനായി പലതവണ ഗ്രാമസഭയിലും ലൈഫ് മിഷന്‍ ഭവനപദ്ധതിയിലും അപേക്ഷ നല്‍കിയെങ്കിലും വീട് എന്ന സ്വപ്നം ഇവര്‍ക്ക് യാഥാര്‍ഥ്യമായില്ല. കഴിഞ്ഞ പ്രളയത്തില്‍ ഇവര്‍ താമസിച്ചിരുന്ന വീടിന്റെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ന്നതോടെ റംലയും കൈകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള മൂന്ന് കുട്ടികളുമായി ഭീതിയോടെയാണ് ഇവര്‍ ഈ വീട്ടില്‍ കഴിയുന്നത്. മണ്ണ് ഇടിച്ചിലില്‍ വീടിന്റെ അടുക്കളഭാഗം പൂര്‍ണമായും തകര്‍ന്നതോടെ മരത്തൂണുകള്‍ ഉപയോഗിച്ച് ഭിത്തി താങ്ങി നിര്‍ത്തിയിരിക്കുകയാണ്. ഗള്‍ഫിലുള്ള ഭര്‍ത്താവ് അയച്ച് നല്‍കിയ തുക ഉപയോഗിച്ച് വീട് നിര്‍മിക്കാനായി തറ കെട്ടിയെങ്കിലും ഭര്‍ത്താവിന് അസുഖം ബാധിച്ചതോടെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. ഇതോടെ വീട് പണിയും നിലച്ചു. ആറ് മാസത്തെ ചികിത്സക്ക് ശേഷം തിരികെ ഭര്‍ത്താവ് ഗള്‍ഫില്‍ എത്തിയെങ്കിലും നിലവിലെ ജോലിയും നഷ്ടപ്പെട്ടിരുന്നു. ഇതോടെ ഇവരുടെ വീട് എന്ന സ്വപ്നം തകരുകയായിരുന്നു. കലക്ടറുടെ സഫലം പദ്ധതി പ്രകാരം വീടിനായി അപേക്ഷ നല്‍കി വീട് നിര്‍മിച്ച് നല്‍കാന്‍ ഉത്തരവായെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായില്ലെന്ന് റംല പറയുന്നു. പലതവണ ഗ്രാമസഭയില്‍ ഉള്‍പ്പെടെ വീടിന് അപേക്ഷ നല്‍കിയെങ്കിലും വീടിനായി നിര്‍മിച്ച തറക്ക് വലിപ്പം കൂടിയെന്ന കാരണം പറഞ്ഞ് അപേക്ഷ തള്ളി. അടുത്ത മഴക്ക് മുമ്പ് ഇവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കിയില്ലെങ്കില്‍ ഇവരുടെ ജീവിതം ദുസഹമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."