HOME
DETAILS

വായ്പാ തിരിച്ചടവ് പദ്ധതിയില്‍ വിവേചനമെന്ന് പരാതി

  
backup
December 19 2018 | 07:12 AM

%e0%b4%b5%e0%b4%be%e0%b4%af%e0%b5%8d%e0%b4%aa%e0%b4%be-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%9f%e0%b4%b5%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf

ഒറ്റപ്പാലം: വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് പദ്ധതിയില്‍ വിവേചനം. മാനേജ്‌മെന്റ് ക്വാട്ടയില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികളുടെ അപേക്ഷകളാണ് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സംസ്ഥാന ബാങ്കേഴ്‌സ് സമിതി നിരസിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മാനേജ്‌മെന്റ് ക്വാട്ടയില്‍ അഡ്മിഷന്‍ നേടിയ നഴ്‌സിംങ് വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയും, ഇതര കോഴ്‌സുകള്‍ക്കായി വിദ്യാഭ്യാസ വായ്പയെടുത്തവരോടാണ് വിവേചനം കാണിക്കുന്നതായി പരാതിയുയര്‍ന്നത്. ഒറ്റപ്പാലം നഗരസഭാ കൗണ്‍സിലര്‍ ടി.പി പ്രദീപ് കുമാര്‍ സര്‍ക്കാര്‍ നിബന്ധനയെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ എഡ്യൂക്കേഷന്‍ ലോണ്‍ റീപെയ്‌മെന്റ് സപ്പോര്‍ട്ട് സ്‌കീം പ്രകാരം വിദ്യാഭ്യാസ വായ്പ എടുത്ത് തിരിച്ചടവ് മുടങ്ങിക്കിടക്കുന്നവര്‍ക്ക് വായ്പ അവസാനിപ്പിക്കാനാണ് പദ്ധതി രൂപീകരിച്ചത്. അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ലോണ്‍ തുകയുടെ 40% അടയ്ക്കുകയും ചെയ്ത് ബാക്കി 60 ശതമാനം തുക സര്‍ക്കാര്‍ വഹിക്കുന്ന പദ്ധതിയാണ് ഇ.എല്‍.ആര്‍.എസ്.
ടി.പി പ്രദീപ് കുമാര്‍ ബിരുദാനന്തരബിരുദം (എം.എഡ്) പഠിക്കുന്നതിനായി കേരള ഗ്രാമീണ്‍ ബാങ്കില്‍ നിന്നും 95,000 രൂപ വായ്പ എടുക്കുകയും, തിരിച്ചടവ് മുടങ്ങിയതിനാല്‍ ജപ്തി നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി വന്നത്. ഇതോടെ പ്രദീപ് കുമാര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. സര്‍ക്കാറിന്റെ വിവേചന തീരുമാനത്താല്‍ അപേക്ഷ സംസ്ഥാന ബാങ്കേഴ്‌സ് സമിതി നിരസിക്കുകയായിരുന്നു.
തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പരാതി നല്‍കി. ഹൈക്കോടതി പരാതി ഫയലില്‍ സ്വീകരിക്കുകയും സര്‍ക്കാറിന് നോട്ടീസ് അയയ്ക്കുകയും ചെയ്തു. പരാതിക്കാരന്നെതിക്കെതിരേയുള്ള എല്ലാ നടപടികളും ജനുവരി നാലുവരേ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി സ്റ്റേ അനുവദിക്കുകയും ചെയ്തു. വിദ്യാഭ്യാസ വായ്പയെടുത്ത് തിരിച്ചടയ്ക്കാന്‍ കഴിയാതെ നിരവധി വിദ്യാര്‍ഥികളാണ് വിഷമിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരക്കാരെ സഹായിക്കാനുള്ള പദ്ധതിയില്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടിയ നഴ്‌സിംങ് വിദ്യാര്‍ഥികള്‍ക്ക് മാത്രം പദ്ധതി നിലവില്‍ നല്‍കി വായ്പ അവസാനിപ്പിക്കാന്‍ കഴിയുകയും മറ്റു കോഴ്‌സുകളില്‍ ചേര്‍ന്നും പഠിച്ചവര്‍ക്ക് വായ്പ ഇളവ് നല്‍കാതിരിക്കുകയും ചെയ്യുന്നത് തുല്യനീതിക്ക് എതിരാണെന്നാണ് പരാതിയില്‍ ഉന്നയിച്ചത്. എല്ലാവിഭാഗം വിദ്യാര്‍ഥികള്‍ക്കും പദ്ധതിയുടെ ആനുകൂല്യം നല്‍കണമെന്നും ആവശ്യപ്പെട്ടു. നഴ്‌സിംങ് പഠനത്തിന് മാനേജ്‌മെന്റ് ക്വാട്ട പ്രകാരം പഠനം നടത്തിയവര്‍ വന്‍തുകയാണ് പഠനചെലവ് വരിക. അതിന് ഇളവു നല്‍കുമ്പോള്‍ വലിയ തുകയാണ് സര്‍ക്കാറിന് വഹിക്കേണ്ടിവരുന്നത്. മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടിയ മറ്റു കോഴ്‌സുകള്‍ക്ക് ചെറിയ തുകയാണെങ്കിലും പദ്ധതിയില്‍ ഇളവ് അനുവദിക്കാത്തത് പദ്ധതിയില്‍ ഇരട്ടത്താപ്പാണ്. അതുകൊണ്ടുതന്നെ നിരവധി വിദ്യാര്‍ഥികളാണ് പദ്ധതിയില്‍ നിന്നും പുറത്താകുന്ന സാഹചര്യമാണ് ഉള്ളത്. വിദ്യാഭ്യാസ വായ്പാ തിരിച്ചടവിനെ സഹായിക്കുന്ന എല്ലാ പദ്ധതിയിലും എല്ലാവിഭാഗം വിദ്യാര്‍ഥികളെയും ഉള്‍ക്കൊള്ളിക്കുകയും അവരുടെ വിദ്യാഭ്യാസ വായ്പയ്ക്ക് തുല്യനീതി ഉറപ്പുവരുത്തുകയും വേണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. അഡ്വക്കേറ്റ് ശ്രീഹരി മുഖാന്തരമാണ് കേസ് ഫയല്‍ ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ; ഇ-ചലാൻ പിഴ അടയ്ക്കാത്തവർ ഇനി കടുത്ത നടപടികൾ നേരിടേണ്ടി വരും

National
  •  a day ago
No Image

അവൻ മെസിയോ റൊണാൾഡോയോ അല്ല, എങ്കിലും ഭാവിയിൽ മികച്ച താരമാകും: ജർമൻ ഇതിഹാസം

Football
  •  a day ago
No Image

'ദുബൈയെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം': ​ഗതാ​ഗതക്കുരുക്കിനോട് 'നോ' പറയാൻ ഒരുങ്ങി ദുബൈ; ട്രാക്ക്ലെസ് ട്രാം സർവീസ് ആരംഭിക്കുന്നു

uae
  •  a day ago
No Image

ഗസ്സ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദിയ്ക്ക് ക്ഷണം; നേരിട്ട് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്

International
  •  a day ago
No Image

സമസ്ത നൂറാം വാർഷികം; ദേശീയ സമ്മേളനത്തിന് ഡൽഹിയിൽ ഒരുക്കങ്ങൾ തുടങ്ങി

National
  •  2 days ago
No Image

'സ്നേഹവും ഊഷ്മളതയും നിറഞ്ഞ വീടിനേക്കാൾ മനോഹരമായി മറ്റെന്തുണ്ട്!, വിവാഹം കഴിക്കൂ, ഉത്തരവാദിത്തം ഏറ്റെടുക്കൂ'; ഇമാറാത്തി പൗരന്മാരോട് ദുബൈയിലെ പ്രമുഖ വ്യവസായി

uae
  •  2 days ago
No Image

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം 'ഹറാം' ആക്കിയിട്ടില്ലെന്ന് താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി

International
  •  2 days ago
No Image

അഞ്ച് സൂപ്പർ താരങ്ങൾ പുറത്ത്? വമ്പൻ മാറ്റത്തിനൊരുങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്; റിപ്പോർട്ട്

Cricket
  •  2 days ago
No Image

നിശ്ചിത സമയത്തിനുള്ളിൽ ട്രാഫിക് പിഴ അടച്ചില്ല; 28 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  2 days ago
No Image

അനുമതിയില്ലാത്ത ഇടങ്ങളില്‍ വെച്ച് റോഡ് മുറിച്ചുകടന്നു; മലയാളി പ്രവാസികള്‍ അടക്കം നിരവധി പേര്‍ക്ക് പിഴ ചുമത്തി പൊലിസ്

uae
  •  2 days ago