HOME
DETAILS

കാറഡുക്കയില്‍ അഞ്ച് കൃഷി ഓഫിസുകളില്‍ ഓഫിസര്‍മാരില്ല

  
backup
August 08, 2017 | 9:52 PM

%e0%b4%95%e0%b4%be%e0%b4%b1%e0%b4%a1%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf

മുള്ളേരിയ: ജില്ലയില്‍ ഏറ്റവും കൂടുതല്‍ കാര്‍ഷിക ഭൂമിയുള്ള ബ്ലോക്കുകളിലൊന്നായിട്ടും കാറഡുക്ക ബ്ലോക്ക് പരിധിയിലെ അഞ്ചു കൃഷിഭവനുകളില്‍ കൃഷി ഓഫിസര്‍മാരില്ല. വിവിധ കൃഷിപ്പണികള്‍ ആരംഭിക്കേണ്ട സമയത്ത് കൃഷി ഓഫിസര്‍മാരുടെ കസേരകള്‍ ഒഴിഞ്ഞുകിടക്കുന്നതു കര്‍ഷകരെ ദുരിതത്തിലാക്കുകയാണ്. 

മുളിയാര്‍, ബെള്ളൂര്‍, ദേലംപാടി, കുറ്റിക്കോല്‍, ബേഡഡുക്ക കൃഷിഭവനുകളിലാണ് ഓഫിസര്‍മാരില്ലാതെ കര്‍ഷകര്‍ നട്ടം തിരിയുന്നത്. മഴക്കാലമായതോടെ പല കൃഷികളും തുടങ്ങുന്ന സമയമാണിത്. കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നല്‍കുന്ന വിത്ത്, തൈ, വളം തുടങ്ങിയവ വിതരണം നടത്തുന്നുണ്ട്. എന്നാല്‍ കൃഷി ഓഫിസര്‍മാരിലാത്തതു കാരണം ഈ പഞ്ചായത്തുകളിലെ കാര്‍ഷിക പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണ്. കൃഷി വകുപ്പിന്റെ വിവിധ പദ്ധതികള്‍ക്കു പുറമെ പഞ്ചായത്ത് ആസൂത്രണം ചെയ്യുന്ന പദ്ധതികളും നടപ്പാക്കേണ്ടത് കൃഷി ഓഫിസര്‍മാരാണ്.
താല്‍ക്കാലികമായി മറ്റു കൃഷിഭവനുകളിലെ കൃഷി ഓഫിസര്‍മാര്‍ക്ക് ഇവിടങ്ങളിലെ ചുമതല നല്‍കിയിട്ടുണ്ടെങ്കിലും അമിതമായ ജോലിഭാരം കാരണം ഇത് ഇരു ഓഫിസുകളിലെയും പ്രവര്‍ത്തനത്തെ ഏറെ ബാധിക്കുന്നതായി ജീവനക്കാര്‍ പറയുന്നു. കര്‍ഷകര്‍ക്കു ലഭ്യമാകേണ്ട സഹായങ്ങള്‍ക്കെല്ലാം കാലതാമസം നേരിടുന്നതിനൊപ്പം അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പലതും ലഭിക്കാന്‍ പോലും പല തവണ ഓഫിസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥയിലാണ്.
കൃഷി പ്രധാന വരുമാനമാര്‍ഗമായ മേഖലയായിട്ടു പോലും ഇവിടെത്തെ കൃഷിഭവനുകളില്‍ സ്ഥിരം കൃഷി ഓഫിസര്‍മാരെ നിയമിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണു കര്‍ഷകരുടെ ആരോപണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് നിരീക്ഷണം ഫലം കണ്ടു; അജ്മാനിൽ ആറു മാസത്തിനിടെ ഡെലിവറി ബൈക്ക് അപകടങ്ങൾ പൂജ്യം

uae
  •  17 days ago
No Image

മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ വാഹനം അപകടത്തില്‍പെട്ട സംഭവം; ഇടിച്ച കാറിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തല്‍

Kerala
  •  17 days ago
No Image

സഞ്ജുവിന് പകരം ഇന്ത്യൻ ഇതിഹാസം രാജസ്ഥാനിലേക്ക്; വലവിരിച്ച് റോയൽസ്

Cricket
  •  17 days ago
No Image

ഒറ്റ ഗോളിൽ സഊദി കീഴടക്കി; പുതിയ ചരിത്രം സൃഷ്ടിച്ച് റൊണാൾഡോയുടെ കുതിപ്പ്

Football
  •  17 days ago
No Image

മടിയില്‍ വെച്ചപ്പോള്‍ മകന് ജീവനുണ്ടായിരുന്നു, വാഹനം കിട്ടിയിരുന്നെങ്കില്‍ ഒരാളയെങ്കിലും രക്ഷിക്കാമായിരുന്നു: അമ്മ ദേവി

Kerala
  •  17 days ago
No Image

മെസിയും യമാലും നേർക്കുനേർ; ഖത്തറിന്റെ മണ്ണിൽ ചാമ്പ്യന്മാരുടെ പോരാട്ടം ഒരുങ്ങുന്നു

Football
  •  17 days ago
No Image

വെടിനിര്‍ത്തല്‍ ലംഘനം തുടര്‍ന്ന് ഇസ്‌റാഈല്‍ ഗസ്സയില്‍ മരണസംഖ്യ 69,000 കവിഞ്ഞു; ഒരു സൈനികന്റെ മൃതദേഹം കണ്ടെടുത്തു

International
  •  17 days ago
No Image

കുവൈത്തിൽ പരിശോധനകൾ ശക്തം; ഫഹാഹീലും, മഹ്ബൂലയിലുമായി 30 താൽക്കാലിക കച്ചവടകേന്ദ്രങ്ങൾ പൊളിച്ചുമാറ്റി

Kuwait
  •  17 days ago
No Image

ഒറ്റ റൺസിൽ വീണത് വമ്പന്മാർ; ഓസ്ട്രേലിയ കീഴടക്കി ഗില്ലും അഭിഷേകും

Cricket
  •  17 days ago
No Image

മുത്തശ്ശിക്കരികില്‍ ഉറങ്ങുകയായിരുന്ന നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ആരോഗ്യനില ഗുരുതരം

National
  •  17 days ago