HOME
DETAILS

കോളറയുടെ തിരിച്ചുവരവ് ഉയര്‍ത്തുന്ന ഭീഷണി

  
backup
August 09, 2017 | 1:38 AM

%e0%b4%95%e0%b5%8b%e0%b4%b3%e0%b4%b1%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b5%e0%b4%b0%e0%b4%b5%e0%b5%8d-%e0%b4%89


കോഴിക്കോട് ജില്ലയിലെ മാവൂരില്‍ ഒരു കിണറിലെ വെള്ളം പരിശോധിച്ചപ്പോള്‍ കിട്ടിയ ഫലം ഞെട്ടിക്കുന്നതാണ്. കോളറ പടര്‍ത്തുന്ന രോഗാണുക്കള്‍ കിണര്‍വെള്ളത്തില്‍ കണ്ടതായാണു വാര്‍ത്ത. മലപ്പുറം ജില്ലയില്‍ ഒരിടത്തു കോളറ ബാധയുണ്ടായതായും വാര്‍ത്തയുണ്ടായിരുന്നു. ഒരുകാലത്തു കേരളത്തില്‍ അനേകായിരം മനുഷ്യജീവന്‍ കവര്‍ന്നെടുത്ത കോളറയുടെ തിരിച്ചുവരവാണ് അതു സൂചിപ്പിക്കുന്നത്.
ആരോഗ്യരംഗത്തു കേരളം ലോകത്തിനുതന്നെ മാതൃകയാണെന്നാണു നമ്മള്‍ അവകാശപ്പെട്ടിരുന്നത്. വസൂരിയും കോളറയുമെല്ലാം ഈ നാട്ടില്‍നിന്നു കെട്ടുകെട്ടിച്ചുവെന്നും അഭിമാനിച്ചിരുന്നു.
എന്നാല്‍, അവയില്‍ ഓരോ മാരകരോഗവും തിരിച്ചുവരികയാണെന്നു ഭയക്കേണ്ടിയിരിക്കുന്നു. സമീപഭാവിയില്‍ കേരളത്തില്‍ വീണ്ടും ദുരന്തം വിതയ്ക്കാന്‍ ഈ രോഗങ്ങള്‍ക്കു കഴിയുമെന്നും പേടിക്കേണ്ടിയിരിക്കുന്നു.ഇതിനു കാരണക്കാര്‍ വൃത്തിയും വെടിപ്പും കൈവെടിഞ്ഞ നമ്മള്‍ തന്നെയാണെന്നു സമ്മതിക്കാതെ തരമില്ല.
പേരിനു ശുചിത്വപരിപാടികള്‍ ആഘോഷപൂര്‍വം നടത്താറുണ്ടെങ്കിലും കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റംവരെയും മാലിന്യക്കൂമ്പാരങ്ങളുടെ കാഴ്ചകളേ കാണാനുള്ളു. കേരളത്തിലെ 70 ശതമാനത്തോളം കിണറുകളും മറ്റു ജലാശയങ്ങളും മാലിന്യത്തിന്റെ പിടിയിലാണെന്നാണു പഠനങ്ങള്‍ തെളിയിക്കുന്നത്.
ഇത്രയൊക്കെയായിട്ടും ഭരണക്കസേരയിലിരിക്കുന്നവരോ പൊതുജനമോ ഇതിലൊന്നും ആശങ്കപ്പെടുന്നില്ലെന്നതാണ് അത്ഭുതം. വിലകുറഞ്ഞ രാഷ്ട്രീയവാഗ്വാദങ്ങളിലാണല്ലോ കേരളീയര്‍ക്കു താല്‍പര്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം പുറത്താക്കിയ വി.കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തി; ബെള്ളൂര്‍ സ്വദേശിയുടെ ബൈക്ക് കത്തിച്ചു

Kerala
  •  10 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: നിയമസഭ തടസപ്പെടുത്തി പ്രതിഷേധിക്കില്ല, സഭാ കവാടത്തില്‍ സത്യഗ്രഹം നടത്താന്‍ പ്രതിപക്ഷം 

Kerala
  •  10 hours ago
No Image

അവൻ ടീമിലുണ്ടെങ്കിൽ ഇന്ത്യ 50 ഓവറിൽ 500 അടിക്കും: കമ്രാൻ അക്മൽ

Cricket
  •  10 hours ago
No Image

മുംബൈയുടെയും ചെന്നൈയുടെയും ലോക റെക്കോർഡ് തകർത്തു; ചരിത്രമെഴുതി സർപ്രൈസ് ടീം

Cricket
  •  11 hours ago
No Image

തണുത്തുറഞ്ഞ് രാജ്യം; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ റെക്കോര്‍ഡ് തണുപ്പ്, വരും ദിവസങ്ങളിലും മഴ തുടരുമെന്ന് മുന്നറിയിപ്പ് 

National
  •  11 hours ago
No Image

യുഎഇയിൽ തണുപ്പ് കാലം വിടപറയുക ആണോ? വരും ദിവസങ്ങളിൽ കനത്ത മൂടൽമഞ്ഞും മഴയും, താപനില കുറയും UAE Weather Updates

uae
  •  11 hours ago
No Image

മേഖലയുടെ സുസ്ഥിരതയ്ക്ക് സൗദി-യുഎഇ ബന്ധം നിർണായകം:  ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ

Saudi-arabia
  •  11 hours ago
No Image

ട്രെയിൻ വൈകി, പരീക്ഷ എഴുതാൻ സാധിച്ചില്ല; വിദ്യാർഥിനിക്ക് റെയിൽവേ 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

National
  •  12 hours ago
No Image

എലത്തൂരിലേത് ആത്മഹത്യയല്ല, ആസൂത്രിത കൊലപാതകം: ഒന്നിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ കൊലപ്പെടുത്തിയ സുഹൃത്ത് പിടിയില്‍

Kerala
  •  12 hours ago
No Image

 നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരിവേട്ട: നാല് കിലോ രാസലഹരിയുമായി വിദേശ വനിത പിടിയില്‍

Kerala
  •  13 hours ago