ഹജ്ജ് തീര്‍ഥാടകര്‍ക്കായി മശാഇര്‍ ട്രെയിന്‍ സര്‍വിസും
ജിദ്ദ: ഹജ്ജിനെത്തുന്ന തീര്‍ഥാടകരില്‍ മൂന്നര ലക്ഷം പേര്‍ക്ക് മശാഇര്‍ ട്രെയിന്‍ സര്‍വിസ് ലഭ്യമാകും. ഹജ്ജ് വേളയില്‍ ചടങ്ങുകള്‍ നടക്കുന്ന മിന, മുസ്ദലിഫ, അറഫ എന്നീ സ്ഥലങ്ങള്‍ക്കിടയില്‍ മശാഇര്‍ മെട്രോ 12 ബോഗികളുള്ള 17 ട്രെയിനുകളാണ് ഉണ്ടാവുക. ഒരു ബോഗിയില്‍ 250 പേര്‍ക്കു യാത്ര ചെയ്യാം. ഇതില്‍ 50 പേര്‍ക്ക് ഇരുന്നും മറ്റുള്ളവര്‍ നിന്നുമാണ് യാത്ര ചെയ്യേണ്ടത്. ഇരിപ്പിടങ്ങള്‍ പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി ഒരുക്കിയതാണ്.
മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളില്‍ മൂന്നുവീതം സ്റ്റേഷനുകളാണുള്ളത്. തീര്‍ഥാടകര്‍ക്ക് മെട്രോയില്‍ കയറാനും ഇറങ്ങാനും ഓരോ ബോഗിയിലും അഞ്ച് എന്ന കണക്കിന് ആകെ 60 കവാടങ്ങളുണ്ടായിരിക്കും. ദുല്‍ഹജ്ജ് എഴുമുതല്‍ പതിമൂന്നുവരെയുള്ള ദിവസങ്ങളിലായിരിക്കും മശാഇര്‍ മെട്രോ സര്‍വിസ് വഴി ഇത്രയും തീര്‍ഥാടകര്‍ സഞ്ചരിക്കുക. മെട്രോ ട്രെയിന്‍ സര്‍വിസ് ലഭ്യമാകാത്തവര്‍ക്ക് അത്യാധുനിക ബസ് സര്‍വിസുകളും ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."