18 പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം
മലപ്പുറം: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെയും 18 ഗ്രാമപഞ്ചായത്തുകളുടെയും 2019-20 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്കു ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. എടയൂര്‍, പൊന്‍മുണ്ടം, കൂട്ടിലങ്ങാടി, ചാലിയാര്‍, വഴിക്കടവ്, ഒഴൂര്‍, കല്‍പകഞ്ചേരി, കോഡൂര്‍, വെട്ടത്തൂര്‍, തൃക്കലങ്ങോട്, മൂന്നിയൂര്‍, പെരുവള്ളൂര്‍, നിറമരുതൂര്‍, മൂര്‍ക്കനാട്, എടക്കര, മൂത്തേടം, കണ്ണമംഗലം, വേങ്ങര ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി രേഖകള്‍ക്കാണ് അംഗീകാരമായത്.
113 തദ്ദേശ സ്ഥാപനങ്ങളുടെ 2018-19 വര്‍ഷത്തെ വാര്‍ഷിക പദ്ധതികളുടെ ഭേദഗതിക്കും യോഗം അംഗീകാരം നല്‍കി. ജില്ലാപഞ്ചായത്ത്, 15 ബ്ലോക്ക് പഞ്ചായത്തുകള്‍, 12 നഗരസഭകള്‍, 85 ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ പദ്ധതി ഭേദഗതിയാണ് അംഗീകരിച്ചത്. ജില്ലാപഞ്ചായത്ത് യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായ എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ പ്ലാനിങ് ഓഫിസര്‍ വി. ജഗല്‍ കുമാര്‍, അംഗങ്ങളായ ഇ.എന്‍ മോഹന്‍ദാസ്, എ.കെ അബ്ദുര്‍റഹിമാന്‍, സലീം കുരുവമ്പലം, ഇസ്മാഈല്‍ മൂത്തേടം, വെട്ടം ആലിക്കോയ, എ.കെ നാസര്‍, സി.എച്ച് ജമീല, അബ്ദുല്‍ നാസര്‍, വി.പി സുലൈഖ, എം.കെ റഫീഖ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."