HOME
DETAILS

പി.എസ്.സി നിയമനം: സ്‌പെഷല്‍ റൂളുകള്‍ സമയബന്ധിതമായി നടപ്പാക്കും: മുഖ്യമന്ത്രി

  
backup
August 09, 2017 | 10:10 PM

%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%82-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%86%e0%b4%b7%e0%b4%b2%e0%b5%8d

 

തിരുവനന്തപുരം: നിയമനം പി.എസ്.സിക്ക് വിട്ട വകുപ്പുകളില്‍ സമയബന്ധിതമായി സ്‌പെഷല്‍ റൂള്‍സ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള അഡ്മിനിസ്‌ട്രേഷന്‍ ട്രൈബ്യൂണലിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നിയമനങ്ങള്‍ക്ക് പി.എസ്.സിയെ ചുമതലപ്പെടുത്തുന്ന ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിയമം പാസാകുന്നതോടെ ട്രൈബ്യൂണലിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നേരിട്ട് നിയമിക്കുന്നതിനുള്ള പട്ടിക പി.എസ്.സി തയാറാക്കും. പി.എസ്.സിയും ട്രൈബ്യൂണലും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അന്തിമ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും ബില്ലില്‍ പറയുന്നു. നിലവില്‍ അഡ്മിനിസ്‌ട്രേഷന്‍ ട്രൈബ്യൂണലില്‍ ഡെപ്യൂട്ടേഷന്‍ വഴിയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴിയുമാണ് നിയമനം നടത്തുന്നത്. ഇത് സ്ഥിരനിയമനമാകുന്നതോടെ സംവരണവും മെറിറ്റും പാലിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങളില്‍ ഇത് അട്ടിമറിച്ച് സൂത്രപ്പണിയിലൂടെ ആരെയെങ്കിലും നിയമിക്കുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ല.
ജോലിഭാരം വര്‍ധിക്കുന്നതിനാല്‍ പി.എസ്.സി അംഗങ്ങളുടെ എണ്ണം കുറയ്ക്കാന്‍ ഇപ്പോള്‍ ഉദ്ദേശമില്ല. മുന്‍പ് 14 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. പിന്നീടത് 17ഉം തുടര്‍ന്ന് 20 ഉം ആക്കി. പി.എസ്.സിയില്‍ 120 പുതിയ തസ്തികകള്‍ അനുവദിച്ചിട്ടുണ്ട്. തസ്തികകളിലേക്കുള്ള യോഗ്യത കാലാനുസൃതമായി പരിഷ്‌കരിക്കാന്‍ നടപടി സ്വീകരിക്കും. ഇപ്പോള്‍ നാലു ജില്ലകളിലുള്ള ഓണ്‍ലൈന്‍ സംവിധാനം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.
450 തസ്തികകളിലേക്ക് പരീക്ഷ നടത്തുന്ന കേരള പി.എസ്.സി മറ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ മികച്ച സ്ഥാപനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പി. അബ്ദുല്‍ ഹമീദ്, സി. മമ്മൂട്ടി, പി.ടി തോമസ്, വി.ടി ബല്‍റാം, ചിറ്റയം ഗോപകുമാര്‍, കാരാട്ട് റസാഖ് തുടങ്ങിയവര്‍ സംസാരിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം ബില്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദോഹയിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

qatar
  •  21 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ: അനിൽ അംബാനിയുടെ 3000 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി

National
  •  21 days ago
No Image

23 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; കിരീടം നഷ്ടമായ മത്സരത്തിലും ഇതിഹാസമായി ലോറ

Cricket
  •  21 days ago
No Image

മെസി 'വീണ്ടും' കേരളത്തിലേക്ക്; അര്‍ജന്റീന ടീമിന്റെ മെയില്‍ ലഭിച്ചെന്ന് കായിക മന്ത്രിയുടെ അവകാശവാദം

Kerala
  •  21 days ago
No Image

ആ ഇതിഹാസത്തിന്റെ സാന്നിധ്യം എനിക്ക് പ്രചോദനമായി: ഫൈനലിലെ ഇന്നിങ്സിനെക്കുറിച്ച് ഷഫാലി

Cricket
  •  21 days ago
No Image

മാനസികാരോഗ്യം ശാരീരിക ആരോഗ്യത്തേക്കാൾ പ്രധാനപ്പെട്ടത്; യുഎഇയിലെ പ്രവാസികളുടെ മുൻ​ഗണനകളിൽ മാറ്റം വന്നതായി പുതിയ പഠനം

uae
  •  21 days ago
No Image

'വാതിലിനരികില്‍ നിന്ന് മാറാന്‍ പറഞ്ഞു മാറിയില്ല, ദേഷ്യം വന്നു ചവിട്ടി' ട്രെയിനില്‍ നിന്ന് തള്ളിയിട്ടസംഭവത്തില്‍ കുറ്റംസമ്മതിച്ച് പ്രതി മൊഴി

Kerala
  •  21 days ago
No Image

ലോക കിരീടം ചൂടിയ ഇന്ത്യൻ പെൺപടക്ക് കോടികളുടെ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

Cricket
  •  21 days ago
No Image

കരാര്‍ ലംഘിച്ച്  ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; ഹമാസ് മൂന്ന് മൃതദേഹങ്ങള്‍ കൂടി കൈമാറി

International
  •  21 days ago
No Image

"യുഎഇ പതാക എന്നെന്നും മഹത്വത്തിൽ പറക്കട്ടെ, അതെപ്പോഴും അഭിമാനത്തോടെയും ആദരവോടെയും അലയടിക്കട്ടെ"; യുഎഇയിൽ ഇന്ന് പതാക ദിനം

uae
  •  21 days ago