HOME
DETAILS

ബിഹാറില്‍ ആര്‍.എല്‍.എസ്.പി ഇനി യു.പി.എയുടെ ഭാഗം

  
backup
December 20 2018 | 21:12 PM

6878454

 

പട്‌ന: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജന ചര്‍ച്ചയിലുണ്ടായ അതൃപ്തിയെ തുടര്‍ന്ന് എന്‍.ഡി.എയുമായി ഇടഞ്ഞ മുന്‍കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്്‌വാഹയുടെ പാര്‍ട്ടിയായ ആര്‍.എല്‍.എസ്.പി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എയുടെ ഭാഗമായി. ഇന്നലെ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷമാണ് അദ്ദേഹം മുന്നണിയില്‍ അംഗമായത്.
തങ്ങളുടെ മുന്‍പില്‍ ഒരുപാടു മാര്‍ഗങ്ങളുണ്ടായിരുന്നു. അതിലൊന്നായിരുന്നു യു.പി.എയുടെ ഭാഗമാകുക എന്നത്. അത് ഇപ്പോള്‍ പൂര്‍ത്തീകരിക്കപ്പെട്ടുവെന്ന് ഉപേന്ദ്ര കുശ്‌വാഹ പറഞ്ഞു. യു.പി.എയില്‍ ചേരാന്‍ തനിക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കിയത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ പാര്‍ട്ടി യു.പി.എയുടെ ഭാഗമായെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കുശ്‌വാഹക്കൊപ്പം കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, ശക്തി സിങ് കോഹില്‍, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്, ശരത് യാദവ് തുടങ്ങിയവരും സംബന്ധിച്ചു. ബിഹാറില്‍ എന്‍.ഡി.എക്കെതിരേ രൂപം കൊടുത്ത മഹാസഖ്യത്തിലേക്ക് ഉപേന്ദ്ര കുശ്‌വാഹയുടെ പാര്‍ട്ടിയായ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആര്‍.എല്‍.എസ്.പി)യെ സ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലും ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവും പറഞ്ഞു.
രാംവിലാസ് പസ്വാന്റെ പാര്‍ട്ടിയായ ലോക് ജനശക്തി പാര്‍ട്ടി (എല്‍.ജെ.പി)യും എന്‍.ഡി.എ മുന്നണിയില്‍ അസ്വസ്ഥരാണ്. അവരും താമസിയാതെ എന്‍.ഡി.എ വിട്ടേക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയെ ചേർത്തുപിടിച്ച് യുഎഇ; 325 ട്രക്കുകളിലായി എത്തിച്ചത് 6,775 ടൺ സഹായം

uae
  •  23 days ago
No Image

യുജിസി മാതൃക പാഠ്യപദ്ധതി ശാസ്ത്ര വിരുദ്ധവും, സംഘപരിവാര്‍-ഹിന്ദുത്വ ആശയത്തെ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗം; മന്ത്രി ആര്‍ ബിന്ദു

Kerala
  •  23 days ago
No Image

മരുഭൂമി പച്ചപ്പ് ആക്കാനുള്ള സഊദി ശ്രമം വിജയം കാണുന്നു; പൊടിക്കാറ്റിലും മണൽകാറ്റിലും 53% കുറവ്

Saudi-arabia
  •  23 days ago
No Image

അവിടെ അവൻ മെസിയേക്കാൾ വലിയ സ്വാധീനം സൃഷിടിക്കും: തുറന്ന് പറഞ്ഞ് ഇതിഹാസം

Football
  •  23 days ago
No Image

നുഴഞ്ഞുകയറ്റം; അൽ വുസ്തയിൽ ഒമ്പത് പ്രവാസികളെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലിസ്

oman
  •  23 days ago
No Image

35 ദിർഹം മുതൽ പൊതുബസുകളിൽ പരിധിയില്ലാത്ത യാത്ര, എങ്ങനെയെന്നല്ലേ; കൂടുതലറിയാം

uae
  •  23 days ago
No Image

46ാം വയസ്സിൽ ലോക റെക്കോർഡ്; ചരിത്രനേട്ടവുമായി അമ്പരിപ്പിച്ച് ഇമ്രാൻ താഹിർ

Cricket
  •  23 days ago
No Image

കൊല്ലാനാണെങ്കില്‍ സെക്കന്റുകള്‍ മാത്രം മതിയെന്ന് ഭീഷണി; രാഹുലും യുവതിയും തമ്മിലുള്ള സംഭാഷണത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ പുറത്ത്

Kerala
  •  23 days ago
No Image

അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം; കുട്ടികൾക്ക് ഇൻഫ്ലുവൻസ വാക്സിനേഷൻ നൽകുന്ന മാതാപിതാക്കളുടെ എണ്ണം വർധിക്കുന്നതായി യുഎഇ ഡോക്ടർമാർ

uae
  •  23 days ago
No Image

ലോക ക്രിക്കറ്റിലേക്ക് അത്തരത്തിലൊരു ട്രെൻഡ് കൊണ്ടുവന്നത് അവനാണ്‌: സെവാഗ്

Cricket
  •  23 days ago