സര്‍ക്കാര്‍ സേവനങ്ങളെക്കുറിച്ച് അവബോധം നല്‍കണം: വി.എസ്
മലപ്പുറം: ജനങ്ങള്‍ക്കു ലഭിക്കേണ്ട സേവനങ്ങള്‍ അഴിമതിയിലും കെടുകാര്യസ്ഥതയിലും ചുവപ്പുനാടയിലും കുടുങ്ങി അപ്രാപ്യമാകുന്നുവെന്ന പരാതി കാലങ്ങളായി ഉണ്ടെന്നും അത്തരം വിഷയങ്ങള്‍ കണ്ടെത്തുകയും സര്‍ക്കാര്‍ സേവനങ്ങളെക്കുറിച്ചു പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുകയും വേണമെന്നും ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. കലക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ നടത്തിയ ഹിയറിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി. ഉബൈദുല്ല എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, നഗരസഭാ ചെയര്പേഴ്സന് സി.എച്ച് ജമീല, മെമ്പര്‍ സെക്രട്ടറി ഷീലാ തോമസ്, എ.ഡി.എം വി. രാമചന്ദ്രന്, ഡെപ്യൂട്ടി കലക്ടര്‍ ടി.ടി ആനി ജോര്‍ജ്, അണ്ടര്‍ സെക്രട്ടറിമാരായ സി.ജെ സുരേഷ് കുമാര്‍, ടി.എസ് പ്രവീകുമാര്‍, സെക്ഷന്‍ ഓഫിസര്‍ രാജീവ് മാത്യു, ഡെപ്യൂട്ടി കലക്ടര്‍മാരായ സി. അബ്ദുല്‍ റഷീദ്, ഡോ. ജെ.ഒ അരുണ്‍, എന്‍. അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."