ജീന്‍ പോള്‍ ലാലിനെതിരെ പരാതിയില്ലെന്ന് നടി കോടതിയില്‍: കേസ് ഒത്തുതീര്‍പ്പിലേക്ക്
കൊച്ചി: സംവിധായകന് ജീന്‍ പോള്‍ ലാലിനെതിരായ കേസ് ഒത്തുതീര്‍പ്പിലേക്ക്. ജീന്‍പോള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതിയില്ലെന്ന് യുവനടി ജില്ലാ കോടതിയില്‍ സത്യവാങ്മൂലം നല്കി. പ്രതികളുമായുണ്ടാക്കിയ സന്ധി സംഭാഷണത്തിലൂടെ ഒത്തുതീര്‍പ്പ് ഉണ്ടാക്കിയെന്നും എറണാങ്കുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
ജീന്‍ പോളിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് കേസ് ഒത്തുതീര്‍പ്പിലേക്കു നീങ്ങുന്നത് . കേസ് വീണ്ടും പരിഗണിക്കുന്ന ഓഗസ്റ്റ് പതിനാറ് വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പൊലിസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഹണി ബി 2വില്‍ അഭിനയിച്ച നടിയാണ് സംവിധായകന് ജീന്‍ പോള്‍, നടന് ശ്രീനാഥ് ഭാസി, സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരായ അനൂപ്, അനിരുദ്ധ് എന്നിവര്‍ക്കെരെ പരാതിയുമായി രംഗത്തെത്തിയിരുന്നത്. 2016 നവംബര്‍ പതിനാറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."