ദിലീപിന്റെ പുതിയ ജാമ്യാപേക്ഷയില്‍ പൊലിസിനെ വെട്ടിലാക്കുന്ന വാദങ്ങള്‍
കൊച്ചി: നടന് ദിലീപ് ഹൈക്കോടതിയില്‍ രണ്ടാമത് സമര്‍പ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയില്‍ ഉന്നയിക്കുന്നത് പൊലിസിനെ പ്രതിരോധത്തിലാക്കുന്ന പുതിയ വാദമുഖങ്ങള്‍.
പള്‍സര്‍ സുനിയുടെ ഭീഷണി ഫോണിനെക്കുറിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് അന്നുതന്നെ പരാതി കൈമാറിയിരുന്നുവെന്ന് ദിലീപിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു. പരാതി നല്കാന് 20 ദിവസം വൈകിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സുനില്‍കുമാര്‍ വിളിച്ച അന്നുതന്നെ ലോക്നാഥ് ബെഹറയ്ക്ക് വാട്സ്ആപ്പ് വഴി പരാതി കൈമാറി.
കത്തും ഫോണ്‍ റെക്കോര്‍ഡും ഉള്‍പ്പെടെ ബെഹ്റയുടെ പേഴ്സനല്‍ നമ്പറിലേക്ക് ഏപ്രില്‍ 10നാണ് പരാതി കൈമാറിയതെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ പറയുന്നു.
പരാതി നല്കാന് വൈകിയെന്ന പ്രോസിക്യൂഷന് വാദം തെറ്റെന്ന് സ്ഥാപിക്കാനാണ് ഇതുവഴി ദിലീപിന്റെ അഭിഭാഷകര്‍ ശ്രമിക്കുന്നത്. സംഭവത്തില്‍ ഗൂഢാലോചന വാദം ആദ്യം ഉന്നയിച്ചത് നടി മഞ്ജുവാര്യരാണെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു.
ആദ്യഘട്ടത്തില്‍ തന്നെ മഞ്ജു ഇങ്ങനെയൊരുവാദം മുന്നോട്ടുവച്ചു. ദിലീപും സുനില്‍ കുമാറും ഒരേ ടവര്‍ ലൊക്കേഷനില്‍ ആയിരുന്നെന്ന പൊലിസിന്റെ കണ്ടെത്തല്‍ ഒരു തരത്തിലും ഗൂഢാലോചന തെളിയിക്കാന്‍ പര്യാപ്തമല്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."