HOME
DETAILS

ബാബരി മസ്ജിദ് ശീഈ ബോര്‍ഡ് നീക്കം രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളത് : സുന്നി വഖ്ഫ് ബോര്‍ഡ്

  
backup
August 10, 2017 | 6:58 PM

%e0%b4%ac%e0%b4%be%e0%b4%ac%e0%b4%b0%e0%b4%bf-%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%a6%e0%b5%8d-%e0%b4%b6%e0%b5%80%e0%b4%88-%e0%b4%ac%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1

 

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ശീഈ ബോര്‍ഡ് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്ന് സുന്നി വഖ്ഫ് ബോര്‍ഡ്. ഉത്തര്‍പ്രദേശിലെ ശീഈ വഖ്ഫ് ബോര്‍ഡ് അത് തങ്ങളുടെ സ്ഥലമാണെന്നും അവിടെ രാമക്ഷേത്രം നിര്‍മിക്കാന്‍ അനുവദിക്കാമെന്നും സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
ഇതിനെതിരേയാണ് സുന്നി വഖ്ഫ് ബോര്‍ഡ് രംഗത്തെത്തിയത്. അലഹബാദ് കോടതിക്കുമുന്‍പാകെ ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കാന്‍ തയാറാകാതെ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം അസ്വീകാര്യമാണെന്ന് സുന്നി വഖ്ഫ് ബോര്‍ഡ് അംഗം സഫര്‍യാബ് ജീലാനി പറഞ്ഞു.
തെളിവുകളടക്കമുള്ള കാര്യങ്ങള്‍ ഉയര്‍ത്തി അലഹബാദ് ഹൈക്കോടതിയില്‍ വാദം കേട്ടപ്പോള്‍പോലും ശീഈ ബോര്‍ഡ് ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചിരുന്നില്ല.
അതുകൊണ്ടുതന്നെ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് നിയമസാധുതയില്ലെന്നും ജീലാനി വ്യക്തമാക്കി. സത്യവാങ്മൂലം അസ്വീകാര്യമാണെന്ന് ചൂണ്ടിക്കാട്ടി സുന്നി വഖ്ഫ് ബോര്‍ഡ് സ്വീകരിച്ച നിലപാടിനെ ശീഈ വിഭാഗത്തിലെ ജനങ്ങള്‍ പോലും പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബാബരി മസ്ജിദ് നിലനിന്ന സ്ഥലം ശീഈകള്‍ക്കോ സുന്നികള്‍ക്കോ അവകാശപ്പെട്ടതല്ല. മറിച്ച് അത് ആരാധനാലയത്തിന് മാത്രം അവകാശപ്പെട്ടതാണ്- ജീലാനി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; യുവമോർച്ച നേതാവിനെതിരെ കേസ്, സംസ്ഥാനവ്യാപക പണിമുടക്ക് മുന്നറിയിപ്പുമായി ഡോക്ടർമാർ

National
  •  6 days ago
No Image

കൊല്ലത്ത് ഹോട്ടൽ മുറിയിൽ ദമ്പതിമാരുടെ ആത്മഹത്യാശ്രമം; ഭർത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ

Kerala
  •  6 days ago
No Image

‌അബുദബിയിലെ പള്ളികൾക്ക് സമീപം അനധികൃത പാർക്കിംഗ്: കടുത്ത നിയന്ത്രണങ്ങളുമായി അധികൃതർ; നിയമം ലംഘിച്ചാൽ 1,000 ദിർഹം വരെ പിഴ

uae
  •  6 days ago
No Image

കനത്ത മഴ: നെല്ലിയാമ്പതി ചുരത്തിൽ യാത്രാനിയന്ത്രണങ്ങളുമായി ജില്ലാ കളക്ടർ; ലംഘിച്ചാൽ കർശന നടപടി

Kerala
  •  6 days ago
No Image

കമ്പനി കാർ തിരികെ നൽകാൻ കൂട്ടാക്കിയില്ല; മുൻ ജീവനക്കാരന് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  6 days ago
No Image

തെരഞ്ഞെടുപ്പ് അട്ടിമറി: 'കോടതി കൂടി കൈവിട്ടാൽ ഞങ്ങളെന്ത് ചെയ്യും?', ചീഫ് ജസ്റ്റിസിന് കത്തയച്ച് ഇന്ത്യ സഖ്യം

National
  •  6 days ago
No Image

ജീവനക്കാര്‍ക്ക് പോക്കറ്റില്ലാത്ത നീല ഷര്‍ട്ട്; കൂടുതല്‍ സിസിടിവി ക്യാമറകള്‍; രാമക്ഷേത്രത്തില്‍ സുരക്ഷ കൂട്ടുന്നു 

National
  •  6 days ago
No Image

ബത്തേരിയില്‍ വന്‍ ഹാന്‍സ് വേട്ട; വീട്ടിലെ രഹസ്യ അറയില്‍ നിന്ന് 6,400 പാക്കറ്റ് പിടികൂടി

Kerala
  •  6 days ago
No Image

ഒന്‍പത് വര്‍ഷമായിട്ടും ഹാഷിമും ഹബീബയും എവിടെ? ദമ്പതികള്‍ക്ക് എന്ത് സംഭവിച്ചു? ഒന്‍പത് വര്‍ഷമായിട്ടും ദുരൂഹത ബാക്കി; ബാപ്പയ്ക്കും ഉമ്മയ്ക്കുമായി ഇന്നും കാത്തിരിക്കുന്ന രണ്ട് മക്കള്‍

Kerala
  •  6 days ago
No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; ഒടുവില്‍ മൗനം വെടിഞ്ഞ് ആര്‍എസ്എസ്; ദേശവിരുദ്ധ ശക്തികള്‍ ഹൈന്ദവ ധര്‍മത്തെയും ക്ഷേത്രത്തെയും അവഹേളിക്കുന്നുവെന്ന് കുറ്റപ്പെടുത്തല്‍

National
  •  6 days ago