വേനല്‍ തുടങ്ങി... പനനൊങ്ക് വില്‍പന സജീവമായി
പട്ടാമ്പി: വേനല്‍ തുടങ്ങിയതോടെ പാതയോരങ്ങളിലെ ഫല വര്‍ഗങ്ങളുടെ കൂട്ടത്തില്‍ പനനൊങ്ക് വില്‍പ്പന സജീവമായി. പേക്കറ്റുകളില്‍ പത്തെണ്ണം വീതവും ഒരു ഡസന്‍ വീതവും 15 എണ്ണം നൂറു രൂപ എന്നനിലക്കും പെട്ടി ഓട്ടോറിക്ഷകളിലും തണല്‍മരങ്ങളുടെ കീഴെ കൂട്ടിയിട്ടുമാണ് പനനൊങ്ക് വില്‍പ്പന പൊടിപൊടിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍നിന്നും വ്യത്യസ്ഥമായി ഇത്തവണ നേരത്തെ ത്തന്നെ തമിഴ് നാട്ടില്‍നിന്നും പാലക്കാട് ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍നിന്നും കൊണ്ടുവരുന്ന പനനൊങ്ക് വില്‍ക്കുന്നത്.
അതേസമയം രാത്രിയും രാവിലെയും മഞ്ഞുണ്ടെങ്കിലും ജില്ലയിലെ പകല്‍ താപനില ശരാശരി 30-35 ഡ്രിഗ്രിയാണ്. വേനല്‍ക്കാലത്ത് ശരീരം തണുപ്പിയ്ക്കാന്‍ പറ്റിയ ഏറ്റവും ഉപകാരപ്രദമായ ഫലവര്‍ഗമായ ഐസ് ആപ്പിള്‍ എന്ന ഇംഗ്ലീഷ് പേരില്‍ അറിയപ്പെടുന്നതാണ് പനനൊങ്ക്. ശരീരം തണുപ്പിക്കുന്നതിന് പുറമെ വിവിധ തരം പോഷകങ്ങളുടെ കലവറ കൂടിയാണ്. ഇതില്‍ വൈറ്റമിന്‍ എ, ബി, സി, അയേണ്‍, സിങ്ക്, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട്.
വേനല്‍ക്കാലത്ത് വരുന്ന ചിക്കന്‍പോക്‌സ് പോലുള്ള അസുഖമുള്ളവര്‍ക്കു കഴിയ്ക്കാവുന്ന ഒരു പ്രധാന ഫലവര്‍ഗം കൂടിയാണിത്. അതുകൊണ്ട് തന്നെ പനനൊങ്കിന് ആവശ്യക്കാരെ പ്രിയപ്പെട്ടതാക്കുന്നത്. പട്ടാമ്പി-ഗുരുവായൂര്‍ റോഡിലും, ഷൊര്‍ണൂര്‍-കുളപ്പുള്ളി റോഡിലും സംസ്ഥാന പാതയോരങ്ങളിലും നൊങ്കിനു പുറമെ അതിന്റെ ജ്യൂസും പന ഓലയില്‍ ഒഴിച്ച് ആവശ്യക്കാര്‍ക്കു നല്‍കുന്നുണ്ട്. ജില്ലയുടെ അതിര്‍ത്തി പ്രദേശമായ കൊഴിഞ്ഞാമ്പാറയില്‍നിന്നാണ് നൊങ്ക് വില്‍പ്പനക്ക് എത്തുന്നത്. ദിവസവും രാവിലെ ലോറിയില്‍ നൊങ്ക് ഒരോ സ്ഥലത്തും വില്‍പ്പനക്ക് ഇറക്കുകയും വൈകുന്നേരങ്ങളില്‍ ബാക്കിയുള്ളത് കൊണ്ടുപോവുമെന്നും കച്ചവടക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."