കുരുമുളകില്‍ ചേര്‍ക്കാന്‍ കരിമുരിക്കിന്‍ കുരു ശേഖരിക്കുന്ന സംഘം സജീവം
വടകര: കുരുമുളകില്‍ ചേര്‍ക്കാന്‍ കരിമുരിക്കിന്‍ കുരു ശേഖരിക്കുന്ന സംഘം നാട്ടിന്‍പുറങ്ങളില്‍ വിലസുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തില്‍പെട്ട മൂന്നു പേരെ ഇവര്‍ ശേഖരിച്ച 20 ചാക്കോളം കരിമുരിക്കിന്‍ കുരു സഹിതം നാട്ടുകാര്‍ പിടികൂടി വടകര പൊലിസിലേല്‍പ്പിച്ചു.
മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളാണ് കരിമുരിക്കിന്‍ കുരു ശേഖരിക്കാനെത്തിയത്. ഒരു മരത്തിന് 100 രൂപ തോതില്‍ നല്‍കിയാണ് ഇവര്‍ ശേഖരിക്കുന്നത്. ഇതിന്റെ കുരു ഉണങ്ങിയാല്‍ കാഴ്ചയില്‍ കുരുമുളക് പോലെ തോന്നും. കുരുമുളകില്‍ ചേര്‍ത്താല്‍ ഒരു സംശയവും തോന്നില്ല.
മസാല പൊടികളില്‍ ചേര്‍ക്കാനും ഇത് ഉപയോഗിക്കുന്നതായി സംശയമുണ്ട്. നാട്ടിന്‍ പുറങ്ങളില്‍ നിന്നു നൂറ് കണക്കിന് ചാക്ക് ഉണക്കിയ കരിമുരിക്കിന്‍ കുരുവാണ് കൊണ്ടുപോകുന്നത്. പാലക്കാട്ടെ കേന്ദ്രത്തില്‍ എത്തിച്ചാല്‍ കിലോക്ക് 80 രൂപ ലഭിക്കുമെന്നാണ് പറയുന്നത്.മണിയാറത്ത്മുക്ക് പ്രദേശത്ത് ആളൊഴിഞ്ഞ പറമ്പില്‍ ഉണക്കാനിട്ടയിടത്തു നിന്നാണ് കെ.പി ജയരാജന്‍, വി.കെ രതീശന്‍, ഇ. സന്തോഷ്, പി.കെ ജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ സംഘത്തെ തടഞ്ഞു വച്ച് പൊലിസില്‍ ഏല്‍പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."