പുല്‍പ്പറ്റയിലെ അങ്കണവാടികളില്‍ 'കോലുമുട്ടായി'
മഞ്ചേരി: കളിയും പാട്ടും കഥകളുമായി കുരുന്നുകള്‍ക്കു തിരിച്ചറിവ് പകരാന്‍ പുല്‍പ്പറ്റയിലെ അങ്കണവാടികളില്‍ 'കോലുമുട്ടായി' പദ്ധതിക്കു തുടക്കം. പദ്ധതി നടപ്പിലായതോടെ പഞ്ചായത്തിലെ 41 അങ്കണവാടികളും ശിശുസൗഹൃദമായി മാറി. കളികളിലൂടെയും പാട്ടുകളിലൂടെയും വിവിധ തരത്തിലുള്ള കളിക്കോപ്പുകള്‍ നിര്‍മിച്ചും കുട്ടികളിലേക്കു തിരിച്ചറിവ് നല്‍കുകയാണ് ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി ഇന്നലെ പുല്‍പ്പറ്റ എ.യു.പി സ്‌കൂളില്‍ കോലുമുട്ടായി മെഗാ ചുവടുവയ്പും എക്‌സിബിഷനും സംഘടിപ്പിച്ചു. പാലക്കാട് സ്വദേശി ഇ.കെ ജലീല്‍ രചിച്ച 'കോലുമുട്ടായി നുണയാന്‍ വായോ' പാട്ടിനൊത്ത് 600 അങ്കണവാടി കുട്ടികള്‍ ഒന്നിച്ചു ചുവടുവച്ചു. പ്രകൃതിയെ തൊട്ടറിയാനും സമപ്രായക്കാരായ കുട്ടികളുമായി കൂട്ടുകൂടുന്നതിനും സഹകരണ മനോഭാവവും സ്‌നേഹവും വളര്‍ത്തുന്നതിനും അങ്കണവാടികള്‍ക്കുള്ള പങ്ക് സമൂഹത്തെ ബോധ്യപ്പെടുത്താനും പരിപാടിയിലൂടെ സാധിക്കും.
പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പുല്‍പ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സൈനബ അധ്യക്ഷയായി. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി, പഞ്ചായത്തംഗങ്ങളായ അബ്ദുസ്സലാം, രാജേഷ്, വളച്ചട്ടിയില്‍ ഷൗക്കത്തലി, കോഡിനേറ്റര്‍ സാജിത ആറ്റാശ്ശേരി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."