അമ്മയും കാമുകനും ചേര്‍ന്ന് കുട്ടികളെ പീഡിപ്പിച്ചു
വൈപ്പിന്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ അമ്മയും കാമുകനും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു. അമ്മയ്ക്കും കാമുകനുമെതിരേ പൊലിസ് കേസെടുത്തു. കുഴുപ്പിള്ളി പഞ്ചായത്തിലെ അയ്യമ്പിളളിയില് വാടകയ്ക്ക് താമസിക്കുന്ന മുപ്പത്തിയഞ്ചുകാരി വീട്ടമ്മക്കും 38 കാരനായ കാമുകനുമെതിരേയാണ് മുനമ്പം പൊലിസ് കേസെടുത്തത്. ഇവരുടെ ബന്ധം കുട്ടികള്‍ പുറത്തു പറയുമെന്ന ഭയത്താലാണ് 14 ഉം 11 ഉം വയസുള്ള കുട്ടികളെ വായില്‍ തുണി തിരുകിയും ബെല്‍റ്റിന് അടിച്ചും കത്തികാട്ടിയും പീഡിപ്പിച്ചതെന്ന് പൊലിസ് പറഞ്ഞു. പീഡന വിവരം അറിഞ്ഞ കുട്ടികളുടെ പിതാവ് ചൈല്ഡ്ലൈന് പ്രവര്‍ത്തകരെ അറിയിക്കുകയും തുടര്‍ന്ന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസെത്തി കുട്ടികളില്‍ നിന്നും മൊഴി രേഖപ്പെടുത്തുകയും കേസെടുക്കുകയും ചെയ്തത്. വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന വീട്ടമ്മയുടെ കുടെയാണ് രണ്ട് ആണ്മക്കളും താമസിക്കുന്നത്. കുറച്ച് ദിവസം മുന്‍പ് ഇവര്‍ മക്കളേയും കൂട്ടി കാമുകനുമൊത്ത് അതിരപ്പിള്ളിയില്‍ വിനോദയാത്ര പോയിരുന്നു. ഈ സമയത്താണ് കുട്ടികളെ പീഡിപ്പിച്ചതെന്ന് പറയുന്നു. കാമുകന് ഭാര്യയും രണ്ട് മക്കളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."