HOME
DETAILS
MAL
സ്ത്രീകളെ ആക്രമിക്കുന്നവര്‍ എത്ര ഉന്നതരായാലും അഴിക്കുള്ളില്‍ കിടക്കും: മുഖ്യമന്ത്രി
backup
August 14 2017 | 05:08 AM
തിരുവനന്തപുരം: സ്ത്രീകളെ ആക്രമിക്കുന്നവര്‍ എത്ര ഉന്നതരായാലും അവര്‍ അഴിക്കുള്ളില്‍ കിടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ സമകാലീന സംഭവങ്ങള്‍ ഇക്കാര്യം ബോധ്യപ്പെടുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ പൊലിസ് സ്റ്റേഷനുകളിലും വനിതാ പൊലിസ് ഉണ്ടെന്ന് ഉറപ്പുവരുത്തും. സംസ്ഥാനത്ത് പിങ്ക് പൊലിസ് മികച്ച സേവനമാണ് കാഴ്ച്ചവെക്കുന്നതെന്നും ജില്ലാ വനിതാ സെല്ലുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."