'ദക്ഷിണ കശ്മീരിനെ യുദ്ധഭൂമിയാക്കാന്‍ അനുവദിക്കില്ല'; 'തീവ്രവാദി'യുടെ കുടുംബത്തെ വീട്ടില്‍ക്കയറി മര്‍ദിച്ച സംഭവത്തില്‍ പൊട്ടിത്തെറിച്ച് മെഹ്ബൂബ
ശ്രീനഗര്‍: തീവ്രവാദിയെന്ന് ആരോപിക്കപ്പെടുന്നയാളുടെ വീട്ടില്‍ക്കയറി സ്ത്രീകളെയടക്കം മര്‍ദിച്ച പൊലിസ് നടപടിയില്‍ കടുത്ത വിമര്‍ശനവുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ദക്ഷിണ കശ്മീരിലെ രക്തപങ്കിലവും യുദ്ധഭൂമിയുമാക്കാന്‍ അനുവദിക്കില്ലെന്ന് മെഹ്ബൂബ പറഞ്ഞു.
''ഇത് അംഗീകരിക്കാനാവാത്തതാണ്. തീവ്രവാദികളോട് പോരാടണമെങ്കില്‍ അവരോട് പോരാടണം. അല്ലാതെ അവരുടെ കുടുംബത്തെ അപമാനിക്കേണ്ടതില്ല''- മെഹ്ബൂബ പറഞ്ഞു.
Visited Patipora Pulwama where Rubina (whose brother happens to be a militant )was along with her husband & brother beaten mercilessly in police custody. The severe nature of her injuries has left her bedridden. 1/2 pic.twitter.com/HX3JwVf8gh
— Mehbooba Mufti (@MehboobaMufti) December 30, 2018
പതിപൊര പുല്‍വാമയിലാണ് സംഭവം. റൂബിനയെന്ന യുവതിക്കും ഭര്‍ത്താവിനും സഹോദരനുമാണ് പൊലിസിന്റെ ക്രൂര മര്‍ദനമേറ്റത്. റുബീനയുടെ ഒരു സഹോദരന്‍ തീവ്രവാദിയാണെന്നാരോപിച്ചാണ് പൊലിസ് ഇവരെ മര്‍ദിച്ചത്. പൊലിസ് സ്റ്റേഷനില്‍ കൊണ്ടുപോയ റുബീനയെ പുരുഷനായ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ മര്‍ദിക്കുകയായിരുന്നു.
പൊലിസുകാരനെതിരെ നടപടിയെടുക്കണമെന്ന് മെഹ്ബൂബ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."