HOME
DETAILS

ചോരയില്‍ മുങ്ങിയ ജനവിധി

  
backup
December 30 2018 | 19:12 PM

%e0%b4%9a%e0%b5%8b%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%af-%e0%b4%9c%e0%b4%a8%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf

തെരഞ്ഞെടുപ്പ്  മാറ്റിനടത്തണമെന്ന് പ്രതിപക്ഷം

ധാക്ക: വ്യാപക അക്രമങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമിടയില്‍ ബംഗ്ലാദേശ് ജനത വിധിയെഴുതി. പോളിങ് ബൂത്തുകളിലും സമീപ പ്രദേശങ്ങളിലുമായി ഭരണ-പ്രതിപക്ഷ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 17 പേര്‍ മരിച്ചു. നൂറുകണക്കിനുപേര്‍ക്ക് പരുക്കേറ്റു. പലയിടങ്ങളിലും വോട്ടിങ് ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷം തെരഞ്ഞെടുപ്പ് മാറ്റിനടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
അക്രമഭീഷണി നിലനിന്നിരുന്നതിനാല്‍ വന്‍ സുരക്ഷയാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നത്. രാജ്യവ്യാപകമായി ആറുലക്ഷത്തോളം സൈനികര്‍ തെരഞ്ഞെടുപ്പ് ചുമതലയ്ക്കായി മാത്രം വിന്യസിക്കപ്പെട്ടിരുന്നു. എന്നാല്‍, ഇതെല്ലാം മറികടന്ന് പലയിടത്തും ഭരണ-പ്രതിപക്ഷ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.
പോളിങ് ബൂത്തുകളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ കേടുസംഭവിച്ചതായും ചിലയിടങ്ങളില്‍ ക്രമക്കേടുകളുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യം ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമ്മിഷനും സ്ഥിരീകരിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി കമ്മിഷന്‍ അറിയിച്ചു.
രാജ്യത്തെ പ്രധാന നഗരമായ ചിറ്റഗോങ്ങില്‍ പോളിങ് ബൂത്തുകള്‍ തുറക്കുന്നതിനു മുന്‍പുതന്നെ ബാലറ്റ് പെട്ടികള്‍ നിറഞ്ഞ നിലയില്‍ കണ്ടെത്തിയതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ആരോപണത്തില്‍ പ്രതികരിക്കാന്‍ പ്രിസൈഡിങ് ഓഫിസര്‍ തയാറായിട്ടില്ല. ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷത്തെ 28ഓളം സ്ഥാനാര്‍ഥികള്‍ അവസാന നിമിഷം മത്സരരംഗത്തുനിന്ന് പിന്‍ന്മാറുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍, ചിലയിടങ്ങളിലെ അക്രമ സംഭവങ്ങളൊഴിച്ചു നിര്‍ത്തിയാല്‍ തെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരവും സുതാര്യവുമായിരുന്നുവെന്നു ഭരണകക്ഷിയായ ബംഗ്ലാദേശ് അവാമി ലീഗ് അവകാശപ്പെട്ടു.
100 മില്യന്‍ വോട്ടര്‍മാര്‍ക്ക് സമ്മതിദാനാവകാശമുള്ള തെരഞ്ഞെടുപ്പില്‍ കുറഞ്ഞ പോളിങ്ങാണ് രേഖപ്പെടുത്തിയത്. അക്രമ ഭീഷണി നിലനിന്നിരുന്നതിനാല്‍ പൊതുവെ ജനങ്ങള്‍ പോളിങ് ബൂത്തിലെത്താന്‍ മടിച്ചു.
പ്രധാനമന്ത്രി ശൈഖ് ഹസീന ഇതു നാലാം തവണയാണ് ജനവിധി തേടുന്നത്. തെരഞ്ഞെടുക്കപ്പെട്ടാല്‍ തുടര്‍ച്ചയായ മൂന്നാമൂഴമാണ് അവരെ കാത്തിരിക്കുന്നത്. പ്രതിപക്ഷം ദുര്‍ബലമായതിനാല്‍ നേരത്തെ തന്നെ ഹസീനയുടെ ജയം ഏറെക്കുറെ ഉറപ്പായിരുന്നു.
ഹസീനയുടെ മുഖ്യ പ്രതിയോഗിയും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയ ജയിലിലായത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുകയും ചെയ്തിട്ടുണ്ട്.
സിയയുടെ അഭാവത്തില്‍ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി (ബി.എന്‍.പി) അടങ്ങുന്ന പ്രതിപക്ഷ മുന്നണിയെ നയിക്കുന്നത് മുന്‍ ബി.എ.എല്‍ മന്ത്രി കൂടിയായ കമാല്‍ ഹുസൈനാണ്.
ശൈഖ് ഹസീനയുടെ പിതാവ് മുജീബുര്‍റഹ്മാന്റെ ഉറ്റ കൂട്ടാളിയും രാജ്യത്തെ ഭരണഘടനാ നിര്‍മാണത്തില്‍ മുഖ്യ പങ്കുവഹിച്ചയാളും കൂടിയാണ് കമാല്‍ ഹുസൈന്‍. 81കാരനായ അഭിഭാഷകന് പക്ഷെ ഹസീനക്ക് കാര്യമായ വെല്ലുവിളികളുയര്‍ത്താനായിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago