പഞ്ചാബില്‍ വിറങ്ങലിച്ച് കേരളം
മൊഹാലി: ഡല്‍ഹിയെ കീഴടക്കിയ വീര്യവുമായി മൊഹാലിയില്‍ പഞ്ചാബിനെ നേരിടാന്‍ ഇറങ്ങിയ കേരളത്തിന് അടിതെറ്റി. രഞ്ജി ക്രിക്കറ്റ് പോരാട്ടത്തിന്റെ ആദ്യദിനത്തില്‍ കേരളത്തെ ഒന്നാം ഇന്നിങ്‌സില്‍ 121 റണ്‍സിന് പഞ്ചാബ് ചുരുട്ടിക്കെട്ടി. ഒന്നാം ഇന്നിങ്‌സില്‍ മറുപടി ബാറ്റിങിനിറങ്ങിയ പഞ്ചാബ് രണ്ടിന് 135 എന്ന നിലയിലാണ്.
കേരളത്തിന്റെ ബാറ്റിങ്‌നിര ദയനീയ പ്രകടനമാണ് കാഴ്ചവച്ചത്. ഓപ്പണിങ് ജോഡികളായ പി. രാഹുലും കെ.ബി അരുണ്‍ കാര്‍ത്തിക്കും 38 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് സൃഷ്ടിച്ചത്. രാഹുലിനെ (20) സിദ്ധാര്‍ഥ് കൗള്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. തൊട്ടുപിന്നാലെ അരുണ്‍ കാര്‍ത്തിക്ക് (21) ബാല്‍തജ് സിങിന് മുന്നിലും വിക്കറ്റിനു മുന്നില്‍ കുരുങ്ങി. എട്ടു റണ്‍സുമായി സിദ്ധാര്‍ഥിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി മുഹമ്മദ് അസ്ഹറുദ്ദീനും കൂടാരം കയറി. അടുത്ത ഊഴം സഞ്ജു സാംസണിന്റേതായിരുന്നു. 14 റണ്‍സ് നേടിയ സഞ്ജുവിനെ സിദ്ധാര്‍ഥ് കൗള്‍ ക്ലീന്‍ബൗള്‍ഡാക്കി. സച്ചിന്‍ ബേബി (2), ജലജ് സക്‌സേന (11), സിജോമോന്‍ ജോസഫ് (1), ബേസില്‍ തമ്പി (0), എം.ഡി നിധീഷ് (6) എന്നിവരും നിലയുറപ്പിക്കും മുന്‍പേ കീഴടങ്ങി. സന്ദീപ് വാര്യര്‍ (1) പുറത്താകാതെ നിന്നു. വിഷ്ണു വിനോദ് (35) ആണ് അല്‍പമെങ്കിലും പിടിച്ചു നിന്നത്. 15 ഓവറില്‍ 55 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ സിദ്ധാര്‍ഥ് കൗള്‍ ആണ് കേരളത്തിന്റെ അന്തകനായത്
.
ഒന്നാം ഇന്നിങ്‌സില്‍ മറുപടി ബാറ്റിങിനിറങ്ങിയ പഞ്ചാബിന് ഓപ്പണിങ് സഖ്യം മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഓപ്പണര്‍ ജിവാന്‍ജോത് സിങ് 67 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. പഞ്ചാബ് സ്‌കോര്‍ 30 ല്‍ നില്‍ക്കേ ഓപ്പണര്‍ ഷൗബമന്‍ ഗില്ലിനെ (24) ക്ലീന്‍ ബൗള്‍ഡാക്കി ബേസില്‍ തമ്പിയാണ് പഞ്ചാബിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്.
തൊട്ടുപിന്നാലെ അന്‍മോല്‍പ്രീത് സിങിന്റെ (0) കുറ്റിയും ബേസില്‍ തമ്പി വീഴ്ത്തി. പിന്നാലെ വന്ന നായകന്‍ മന്ദീപ് സിങുമായി ചേര്‍ന്ന് ജിവാന്‍ജോത് സിങ് പഞ്ചാബിനായി സെഞ്ചുറി കൂട്ടുക്കെട്ട് സൃഷ്ടിച്ചു. 105 റണ്‍സാണ് ഇരുവരും നേടിയത്. ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 41 റണ്‍സുമായി മന്ദീപ് സിങാണ് ജിവാന്‍ജോത് സിങിനൊപ്പം ക്രീസില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."