രാഹുല്‍ ഈശ്വറിന്റെ സന്ദര്‍ശനം: സംഘ്പരിവാര്‍- പൊലിസ് കൂട്ടുകെട്ടിന്റെ ഭാഗമെന്ന് മുസ്‌ലിം ലീഗ്
മലപ്പുറം: കോടതി ഉത്തരവിനെ തുടര്‍ന്ന് രക്ഷിതാക്കളോടൊപ്പം കഴിയുന്ന ഡോ. ഹാദിയയെ കാണാന്‍ രാഹുല്‍ ഈശ്വറിന് അനുമതി നല്‍കിയത് സംഘ്പരിവാര്‍- പൊലിസ് കൂട്ടുകെട്ടിന്റെ ഭാഗമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹാദിയയെ സന്ദര്‍ശിക്കാന്‍ ഇതുവരെ ആര്‍ക്കും അനുമതി നല്‍കിയിരുന്നില്ല.
അതിനിടെയാണ് രാഹുല്‍ ഈശ്വര്‍ വീട്ടിലെത്തുകയും അഭിമുഖം നടത്തുകയും ചെയ്തത്. മുസ്‌ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ സി. മോയിന്‍കുട്ടിക്കെതിരേ ദേശീയപതാക അപമാനിച്ചെന്ന പേരില്‍ കേസെടുത്തത് പൊലിസിന്റെ ദുഷ്ടലാക്കാണ്.
താമരശ്ശേരി കോരങ്ങാട്ട് ലീഗിന്റെ കൊടിമരത്തില്‍ ദേശീയപതാക ഉയര്‍ത്തിയെന്ന പേരിലാണ് മോയിന്‍കുട്ടിക്കെതിരേ കേസെടുത്തത്.
ഓരോ പാര്‍ട്ടിയുടെയും സ്ഥാപനങ്ങളുടെയും കൊടിമരത്തില്‍ ദേശീയപതാക ഉയര്‍ത്തുന്നത് സാധാരണയാണ്. ഇത് മനഃപൂര്‍വം ദേശീയപതാകയെ അപമാനിക്കുന്നതാണെന്നു പറയാനാവില്ല. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പാലക്കാട് കര്‍ണ്ണകി അമ്മന്‍ സ്‌കൂളില്‍ സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാക ഉയര്‍ത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ നിരുത്തരവാദപരമായ നിലപാടാണ് സ്വീകരിച്ചത്.
ജില്ലാ മജിസ്‌ട്രേറ്റിന്റെ വിലക്ക് ലംഘിച്ചുകൊണ്ട് ഇന്ത്യന്‍ ഭരണഘടനയും നീതിന്യായ സംവിധാനങ്ങളും അംഗീകരിക്കില്ലെന്ന പ്രഖ്യാപനമാണ് സംഘ്പരിവാര്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."