HOME
DETAILS
MAL
ജൈവകൃഷി അവാര്‍ഡ്: നിയോജകമണ്ഡല - തദ്ദേശ സ്ഥാപന തലത്തില്‍ അപേക്ഷിക്കാം
backup
August 19 2017 | 04:08 AM
പാലക്കാട്: ജൈവകൃഷി മികച്ച രീതിയില്‍ ചെയ്യുന്ന നിയോജകമണ്ഡലങ്ങള്‍, പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവക്ക് ജൈവകൃഷി അവാര്‍ഡിന് അപേക്ഷിക്കാം. 2016 ഏപ്രില്‍ മുതല്‍ 2017 ജൂലൈ 31 വരെ ജൈവകൃഷി പ്രോത്സാഹനത്തിന് നടത്തിയ പ്രവര്‍ത്തനങ്ങളാണ് പരിഗണിക്കുക.
നിയോജകമണ്ഡലം-നഗരസഭകള്‍ക്ക് സംസ്ഥാനതലത്തിലും പഞ്ചായത്തുകള്‍ക്ക് ജില്ലാടിസ്ഥാനത്തിലുമാണ് അവാര്‍ഡ് നല്‍കുക. മികച്ച നിയോജകമണ്ഡലത്തിന് 10 ലക്ഷവും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം അഞ്ച്, മൂന്ന് ലക്ഷം രൂപയുമാണ് സമ്മാനം.
മികച്ച നഗരസഭകള്‍-പഞ്ചായത്തുകള്‍ക്ക് യഥാക്രമം മൂന്ന്, രണ്ട്, ഒരു ലക്ഷം രൂപയാണ് പാരിതോഷികം.
നഗരസഭ-പഞ്ചായത്തുകള്‍ക്കുള്ള അപേക്ഷ കൃഷിഭവനുകളിലും നിയോജകമണ്ഡലത്തിന്റേത് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസിലും ഓഗസ്റ്റ് 30നകം നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."