HOME
DETAILS

മോദിയോട് എതിര്‍പ്പില്ല; അമിത്ഷാ പ്രശ്‌നക്കാരനെന്ന് മമത

  
backup
August 20 2017 | 18:08 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%af%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%8e%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവത്തിനുമുന്നില്‍ മമതാ ബാനര്‍ജിയും അകപ്പെടുന്നു.
മോദിയോട് വിരോധമില്ലെന്നും തനിക്ക് അദ്ദേഹത്തോട് താല്‍പര്യമാണെന്നും അറിയിച്ച മമത, എന്നാല്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരേ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ കളം മാറ്റുന്നത് സജിവമായിരിക്കുകയാണ്. എന്നാല്‍ പ്രതിപക്ഷത്തിന്റെ നേതൃസ്ഥാനത്ത് ശക്തമായി നിലകൊണ്ട മമതയുടെ നീക്കം എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്.
ബിഹാറില്‍ നിതീഷിന്റെ ചുവടുമാറ്റത്തിന് പിന്നാലെ ബംഗാളിലും മമതയുടെ നിലപാടില്‍ ബി.ജെ.പിയോട് മൃദുസമീപനം ഉണ്ടായത് ശ്രദ്ധേയമാണ്.
മോദിയെ തനിക്ക് ഇഷ്ടമാണ്. എന്നാല്‍ അമിത്ഷായോട് ഇത്തരത്തിലുള്ള ഒരു അനുഭാവവുമില്ല. പ്രധാനമന്ത്രിയെ കണ്ണടച്ച് ആക്ഷേപിക്കുന്നില്ല. എന്തിന് താനങ്ങനെ ചെയ്യണം. അദ്ദേഹത്തിന്റെ പാര്‍ട്ടിയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം-മമത ആരോപിച്ചു.
മുന്‍പ്രധാനമന്ത്രി എ.ബി വാജ്‌പെയിയെക്കുറിച്ചും മമത സംസാരിച്ചു. വാജ്‌പെയ് ബി.ജെ.പിക്കാരന്‍ തന്നെയായിരുന്നു. എന്നാല്‍ അദ്ദേഹം സന്തുലിതമായും പക്ഷപാത രഹിതവുമായും പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ കീഴില്‍ ഒരു തരത്തിലുള്ള പ്രയാസവും അനുഭവിച്ചിരുന്നില്ല. എന്നാല്‍ ഇന്നത്തെ അവസ്ഥ അങ്ങനെയാണോ. പ്രധാനമന്ത്രി മോദിയെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിയാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. ഇത് എന്തുകൊണ്ടാണെന്നും മമത ചോദിച്ചു. അമിത്ഷായെ എല്ലാവരും ഭയപ്പെടുകയാണ്. പാര്‍ട്ടിയില്‍ അദ്ദേഹം പ്രശ്‌നക്കാരനാണെന്നും അവര്‍ ആരോപിച്ചു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കുകയാണ്. ഇത്തരത്തിലൊരു യോഗം വിളിക്കാന്‍ അമിത്ഷായ്ക്ക് എന്ത് അധികാരമാണുള്ളത്. രാജ്യം ഭരിക്കുന്നത് മോദിയാണോ അതോ അമിത്ഷായാണോയെന്നും സ്വകാര്യ ടി.വിക്കുനല്‍കിയ അഭിമുഖത്തില്‍ മമത ചോദിച്ചു.
അതേസമയം മമതയുടെ അപ്രതീക്ഷിതമായ നിലപാടുമാറ്റത്തില്‍ പ്രതികരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ആരും തയാറായിട്ടില്ല. രാജ്യത്തെ മോദി വിരുദ്ധ, ബി.ജെ.പി വിരുദ്ധ നീക്കങ്ങളുടെ പുതിയ മുഖമായിട്ടാണ് മമതയെ പ്രതിപക്ഷം മുന്‍നിര്‍ത്തിയിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago