സര്‍ക്കാരിന്റേത് കൂട്ടുകച്ചവടം: എം.എസ്.എഫ്
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ സ്വാശ്രയ മുതലാളിമാരുമായി കൂട്ടുകച്ചവടം നടത്തുകയാണെന്ന് എം.എസ്.എഫ് കണ്ണൂര്‍ സര്‍വകലാശാലാ കോഓര്‍ഡിനേഷന്‍ കമ്മിറ്റി. ബാര്‍, ക്വാറി, കൈയേറ്റ മാഫിയക്കാരും സ്വാശ്രയ മുതലാളിമാരുമാണു സര്‍ക്കാരിന്റെ കൂട്ടുകച്ചവടക്കാര്‍. അഭൂതപൂര്‍വമായ ഫീസ് വര്‍ധന മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ താറുമാറാക്കി. കഴിവുകെട്ട ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. ഫൈസല്‍ ചെറുകുന്നോന്‍, ഹാഷിം ബംബ്രാണി, സി.കെ നജാഫ്, ഷജീര്‍ ഇഖ്ബാല്‍, സി.ഐ.എ ഹമീദ്, സുബൈര്‍ തെക്കെയില്‍, നസീര്‍ പുറത്തീല്‍, ജാസിര്‍ പെരുവണ, ഖാദര്‍ ആലൂര്, അഷ്റഫ് ബോവിക്കാനം, ഇജാസ് ആറളം, മുഫീദ് ഖാലിദ്, സഫീര്‍ ചെങ്ങളായി, കെ.വി.ടി ഷമല്‍, മഷൂദ് മാളിയേക്കല്‍, ജാസിബ് അലവില്‍, ഫസീഹ് കക്കാട്, മുര്‍ഷിദ്, പി.എ ഇര്ഫാന്, ഷമ്മാസ് കാട്ടാമ്പള്ളി, മുര്‍ഷിദ് വായാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."