HOME
DETAILS
MAL
പ്രവാസി ക്ഷേമനിധി പെന്ഷന് 2000 രൂപയായി വര്‍ധിപ്പിക്കും
backup
August 22 2017 | 19:08 PM
തിരുവനന്തപുരം: പ്രവാസി ക്ഷേമനിധി പെന്ഷന് 2000 രൂപയായി വര്‍ധിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു. അതു സംബന്ധിച്ച് ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. പ്രവാസി കേരളീയ ക്ഷേമനിധിയില്‍ പ്രവാസി കേരളീയര്‍ (വിദേശം) വിഭാഗത്തില്‍ 1.31 ലക്ഷം പേരും മുന്‍ പ്രവാസി കേരളീയര്‍ (വിദേശം) വിഭാഗത്തില്‍ 46047 പേരും അംഗങ്ങളായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
സര്‍വിസിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് നിയമനം നല്കുന്നതിനു നിശ്ചയിച്ചിട്ടുള്ള കുടുംബവാര്‍ഷിക വരുമാന പരിധി വര്‍ധിപ്പിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്. നിലവില്‍ ആറു ലക്ഷം രൂപയാണ്. കേരളാ പൊലിസില്‍ ലോ ആന്‍ഡ് ഓര്‍ഡറും ഇന്‍വെസ്റ്റിഗേഷനും വേര്‍തിരിച്ചു നടപ്പാക്കുന്നത് സജീവ പരിഗണനയിലാണെന്നു പി.കെ അബ്ദുറബ്ബിനെ മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."