നാളെ മുതല്‍ നടത്തം പുതുമോടിയണിഞ്ഞ മിഠായിത്തെരുവിലൂടെ
കോഴിക്കോട്: പുതുമോടിയണിഞ്ഞ മിഠായിത്തെരുവിലൂടെ നഗരവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും നാളെ മുതല്‍ നടക്കാം. മാസങ്ങളായി ഇവിടെ നടക്കുന്ന വികസന പ്രവൃത്തികള്‍ ഉപഭോക്താക്കളെ ഈ മേഖലയില്‍നിന്ന് അകറ്റിയിരുന്നു. കൂടാതെ കച്ചവടക്കാരില്‍നിന്ന് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ മുറുമുറുപ്പും ഉയര്‍ന്നിരുന്നു. വൈദ്യുതി തൂണുകള്‍ റോഡിന്റെ മധ്യത്തിലേക്കു മാറ്റിയത് കാല്‍നടയാത്ര പോലും ദുഷ്‌കരമാക്കി. എന്നാല്‍ അവയെല്ലാം പഴങ്കഥയായി മാറാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇവിടെ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ പരിസമാപ്തിയില്‍ എത്തിയിരിക്കുകയാണ്. നാളെ പണി പൂര്‍ത്തിയാക്കിയ മിഠായിത്തെരുവ് ജനങ്ങള്‍ക്കായി അധികൃതര്‍ തുറന്നുകൊടുക്കും.
നാലു കോടി രൂപ മുടക്കിയാണ് ഒന്നര മാസം മുന്‍പ് കല്ലുകള്‍ പാകുന്ന പ്രവൃത്തിക്ക് തുടക്കമിട്ടത്. പ്രത്യേകതരം വീതി കുറഞ്ഞ കല്ലുകള്‍ ആഴത്തില്‍ പാകിയിരിക്കുന്നതിനാല്‍ ഇവ ഇനി ഇളകിപ്പോകില്ല. വര്‍ഷങ്ങളോളം അറ്റകുറ്റപ്പണികളും വേണ്ടി വരില്ല. മിഠായിത്തെരുവ് വികസനം പൂര്‍ണമാകാന്‍ മാസങ്ങള്‍ വേണ്ടിവരുമെങ്കിലും ഏറ്റവും കൂടുതല്‍ ജനങ്ങള്‍ സഞ്ചരിക്കുന്ന ഭാഗമാണ് ഇപ്പോള്‍ മുഖം മിനുക്കി തുറക്കുന്നത്. വടക്ക് എസ്.കെ പൊറ്റെക്കാട്ടിന്റെ പ്രതിമ നില്‍ക്കുന്ന ഭാഗത്തുനിന്ന് ആരംഭിച്ച് നേര്‍രേഖയില്‍ തെക്കേ അറ്റമായ മേലെ പാളയം ജങ്ഷന്‍ വരെ 400 മീറ്റര്‍ നീളത്തിലാണ് വികസനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. അല്‍പം ചില പ്രവൃത്തികള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ടെങ്കിലും നാളെയോടെ ഇവ തീരുമെന്ന് നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി വ്യക്തമാക്കി.
നിലവില്‍ ഇരുഭാഗത്തെയും ഓടകള്‍ സ്ലാബിട്ട് മൂടിയതിനാല്‍ ഓണം-ബക്രീദ് തിരക്കില്‍ ആളുകള്‍ അപകടത്തില്‍പ്പെടുന്നത് ഒഴിവാകും. സ്ലാബുകള്‍ക്ക് മുകളില്‍ ഗ്രാനൈറ്റ് പാകുന്ന പ്രവൃത്തിയും ആഘോഷങ്ങള്‍ അവസാനിച്ചാല്‍ ആരംഭിക്കും. ഒന്നര മീറ്റര്‍ വീതിയിലാണ് അഴുക്കുചാലിനും വൈദ്യുതി കേബിളിനുമായി ഓവുചാലിനോടു ചേര്‍ന്ന് പ്രത്യേക സജ്ജീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജല അതോറിറ്റി, ടെലിഫോണ്‍ കേബിള്‍ എന്നിവയ്ക്കും പ്രത്യേക ചാല്‍ രൂപപ്പെടുത്തിയിട്ടുണ്ട്. മിഠായിത്തെരുവിന്റെ സുരക്ഷ ഉറപ്പാക്കാന്‍ തീപിടിത്തം ഒഴിവാക്കാനുള്ള പ്രത്യേക ഫയര്‍ ഹൈഡ്രന്റുകളും സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി 45 സെന്റിമീറ്റര്‍ വീതിയില്‍ പ്രത്യേകം വെള്ളമെത്തിക്കാനുള്ള ചാലും രൂപകല്‍പന ചെയ്തിട്ടുണ്ട്.
ബലിപെരുന്നാളും ഓണവും കഴിഞ്ഞ ശേഷം ബാക്കി വികസന പ്രവൃത്തികള്‍ ആരംഭിക്കാമെന്ന നിലപാടിലാണ് ഊരാളുങ്കല്‍ സൊസൈറ്റി. നടപ്പാതകളുടെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്ക് മുകളില്‍ ഗ്രാനൈറ്റ് പാകുന്ന പ്രവൃത്തിയും റോഡിന് നടുവില്‍ നാട്ടിയിരിക്കുന്ന വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിക്കലും ആഘോഷങ്ങള്‍ അവസാനിച്ച ശേഷം മാത്രമെ നടത്താന്‍ സാധിക്കൂവെന്ന് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജില്ലാ ഭരണകൂടവും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം