പ്രബന്ധ രചന, ഷോര്‍ട് ഫിലിം മത്സരം
ആലപ്പുഴ: സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) ദേശീയതലത്തില്‍ പ്രബന്ധരചന മത്സരവും ഷോര്‍ട് ഫിലിം മത്സരവും നടത്തുന്നു.
'വൃത്തിയുളള ഇന്ത്യയ്ക്കായി എനിക്കെന്തുചെയ്യാന്‍ കഴിയും' എന്നതാണ് പ്രബന്ധത്തിന്റെ വിഷയം. 'വൃത്തിയുളള ഇന്ത്യയാക്കാന്‍ എന്റെ സംഭാവനകള്‍' എന്നതാണ് ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ വിഷയം. സെപ്റ്റംബര്‍ എട്ടിനകം രജിസ്റ്റര്‍ ചെയ്ത് എന്‍ട്രി നല്‍കണം.
അപേക്ഷകര്‍ക്ക് പ്രായപരിധിയില്ല. പ്രബന്ധമത്സരത്തിന് മുതിര്‍ന്ന പൗരന്മാര്‍ക്കും വൈകല്യമുളളവര്‍ക്കും പ്രത്യേക പരിഗണന. ംംം.ാ്യഴീ്.ശി എന്ന വെബ്‌സൈറ്റില്‍ പ്രബന്ധമത്സര എന്‍ട്രികള്‍ സമര്‍പ്പിക്കണം. പ്രബന്ധം ടൈപ്പ് ചെയ്യുകയോ എഴുതുകയോ ആവാം.
250 വാക്കുകളില്‍ കവിയരുത്. ജെ.പി.ഇ.ജി പി.എന്‍.ജി പി.ഡി.എഫ് ഫോര്‍മാറ്റിലായിരിക്കണം പ്രബന്ധങ്ങള്‍ അയയ്‌ക്കേണ്ടത്. രണ്ട് മൂന്ന് മിനിട്ട് ദൈര്‍ഘ്യമുളളതായിരിക്കണം ഷോര്‍ട്ട്് ഫിലിം. മൂന്നു മിനിട്ടില്‍ കൂടുതലുളള വീഡിയോ സ്വീകരിക്കില്ല. സ്മാര്‍ട് ഫോണ്‍, ക്യാമറ, ഡിജിറ്റല്‍ റെക്കോര്‍ഡര്‍ എന്നിവയില്‍ ചിത്രീകരിക്കാം. ആനിമേഷന്‍ ആകാം. ഷോര്‍ട് ഫിലിം സ്വന്തമായി തയാറാക്കിയതായിരിക്കണം. ംംം.്യീൗൗേയല.രീാ ല്‍ വീഡിയോ അയച്ച് അതിന്റെ ലിങ്ക് ംംം.ാ്യഴീ്.ശി എന്ന വൈബ്‌സൈറ്റില്‍ ഷെയര്‍ ചെയ്യണം. ദേശീയതലത്തില്‍ മൂന്നു വിജയികളെ തെരഞ്ഞെടുക്കും. രണ്ടിനത്തിനും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും സമ്മാനങ്ങള്‍ നല്‍കും. വിശദവിവരം ശുചിത്വ മിഷന്‍ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0477 2253020, 9895220166.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."