മാതാപിതാക്കളെ വഴിയില്‍ തള്ളിയാല്‍ മക്കള്‍ ശിക്ഷാര്‍ഹരെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി
ഭോപ്പാല്‍:മാതാപിതാക്കളെ വഴിയില്‍ തള്ളുന്ന മക്കള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്്രാജ് സിങ് ചൗഹാന്. ആരെങ്കിലും രക്ഷിതാക്കളെ വഴിയിലുപേക്ഷിച്ചാല്‍ അവര്‍ ശിക്ഷക്ക് അര്‍ഹരായിരിക്കുമെന്നാണ് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയത്. രക്ഷിതാക്കളെ ഉപേക്ഷിക്കുന്നത് രാജ്യത്തിന്റെ പാരമ്പര്യത്തിന് ചേര്‍ന്നതല്ല.
പലരും വൃദ്ധ സദനത്തിലേക്കും മറ്റും രക്ഷിതാക്കളെ പറഞ്ഞുവിടുകയാണ്. ഓരോരുത്തരും രക്ഷിതാക്കളുടെ അവസാന ശ്വാസം വരെ സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണ്. മുഖ്യമന്ത്രിയുടെ തീര്ഥദര്ശന് യോജനയുടെ അഞ്ചാം വാര്‍ഷികാഘോഷം ഭോപ്പാലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചൗഹാന്. സംസ്ഥാനത്തെ മുതിര്‍ന്നവര്‍ക്ക് ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി സര്‍ക്കാര്‍ ഒരുക്കിയ സംവിധാനമാണ് തീര്‍ഥ ദര്ശന് യോജന. സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."