മന്ത്രിസഭാ വികസനത്തിനു പിന്നാലെ ബി.ജെ.പിയിലും അഴിച്ചുപണിക്ക് നീക്കം
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനക്കു പിന്നാലെ പാര്‍ട്ടിയിലും ഇളക്കിപ്രതിഷ്ഠക്ക് അമിത് ഷാ നീക്കം തുടങ്ങി.
ആറ് മന്ത്രിമാരാണ് പുനഃസംഘടനയില്‍ പുറത്തുപോയത്. ഇവരില്‍ ചിലരെ പാര്‍ട്ടി തലത്തിലേക്ക് കൊണ്ടുവന്ന് ബി.ജെ.പിയെ ശക്തമാക്കാനുള്ള നീക്കമാണ് അമിത് ഷാ നടത്താന്‍ തീരുമാനിച്ചതെന്നാണ് വിവരം.
മന്ത്രിസ്ഥാനം നഷ്ടപ്പെട്ട രാജിവ് പ്രതാപ് റൂഡി, സഞ്ജീവ് ബലിയാന്‍ എന്നിവരെ ബി.ജെ.പി ദേശീയ സെക്രട്ടറിമാരാക്കാനാണ് നീക്കം.
പാര്‍ട്ടിക്ക് 13 വൈസ് പ്രസിഡന്റുമാരും 9 ജനറല്‍ സെക്രട്ടറിമാരും 15 സെക്രട്ടറിമാരുമാണ് ഉണ്ടാകാറുള്ളത്. അമിത് ഷാ ദേശീയ പ്രസിഡന്റായപ്പോള്‍ ഏഴ് വൈസ് പ്രസിഡന്റുമാരും 11 വീതം ജനറല്‍ സെക്രട്ടറിമാരേയും സെക്രട്ടറിമാരെയുമാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നത്. നിലവിലുള്ള ഒഴിവുകള്‍ നികത്തി പാര്‍ട്ടിയില്‍ പുതുമുഖങ്ങളെ കൊണ്ടുവരാനാണ് അമിത് ഷാ നീക്കം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."