HOME
DETAILS

മറയൂരില്‍ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം; പത്തുപേര്‍ക്കു പരുക്ക്

  
backup
September 05 2017 | 19:09 PM

%e0%b4%ae%e0%b4%b1%e0%b4%af%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf%e0%b4%aa%e0%b4%bf%e0%b4%8e%e0%b4%82-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97

 

മറയൂര്‍: മറയൂരില്‍ രണ്ടുദിവസങ്ങളിലായി തുടരുന്ന സംഘര്‍ഷത്തില്‍ സി.പി.എം-കോണ്‍ഗ്രസ് പ്രവര്‍ത്തകരയായ പത്തോളം പേര്‍ക്ക് പേര്‍ക്ക് പരുക്കേറ്റു.
സി.പി.എം മറയൂര്‍ ലോക്കല്‍ കമ്മറ്റിയംഗവും ഡി.വൈ.എഫ്.ഐ മറയൂര്‍ ബ്ലോക്ക് സെക്രട്ടറിയുമായ കെ.വി ഫ്രാന്‍സിസ്,(36) സി.പി.ഐ.എം അംഗങ്ങളായ രാഹുല്‍ ദത്ത്(24), വിഷ്ണു രാജഗോപാല്‍(23), വ്യാപാരി വ്യവസായി സമിതി മറയൂര്‍ ഏരിയ സെക്രട്ടറി റ്റി.ജി അനൂപ് കുമാര്‍(38), ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ വിനോദ് കുമാര്‍,(23) ഐസക്(30) എന്നിവര്‍ക്കാണ് പരുക്കേറ്റത്. വിഷ്ണുരാജഗോപാലിന്റെ പരുക്ക് ഗുരുതരമാണ്.
പരുക്കേറ്റ ഇവരെ മറയൂര്‍ സ്വകാര്യ അശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി വിദഗ്ദ ചികിത്സക്കായി അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി നടന്ന സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വിജു എന്ന് വിളിക്കുന്ന മുഹമ്മദ് അലി (36) മനോജ്(23), സാബു(28), അനീഷ്(23), ഷാജി(34), മുരുകേശ്(25),അനീഷ്(25) എന്നീ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. ഇവരെ ഉദുമലപേട്ട സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറയൂര്‍ ഐ.എച്ച്.ആര്‍. ഡി കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.
ഞായറാഴ്ച വൈകിട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും ബിരുദ വിദ്യാര്‍ഥിയുമായ വിനോദിനെ മറയൂര്‍ ടാക്‌സി സ്റ്റാന്റിലെ ഐ.എന്‍.ടി.യു.സി യൂനിയനില്‍പ്പെട്ട ഡ്രൈവര്‍ന്മാര്‍ മറയൂര്‍ ടൗണില്‍ വച്ച് മര്‍ദിച്ചു. ഇതേതുടര്‍ന്ന് രാത്രിയും സി.പി.എം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് തിരുവോണ ദിവസം വൈകിട്ട് സി.പി.എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.
ഉച്ച മുതല്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നെങ്കിലും പൊലിസ് കാര്യമായ നടപടി സ്വീകരിക്കാതിരുന്നതാണ് തുടര്‍സംഘര്‍ഷങ്ങള്‍ക്കു കാരണമായത്. സംഘര്‍ഷത്തില്‍ പരുക്കേറ്റ സി.പി.എം പ്രവര്‍ത്തകരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഷാജി, മുരുകേശ്, മനോജ്, അജീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago