ആനക്കരയില്‍ കഞ്ചാവ് പുകയുന്നു; ഉറവിടം കണ്ടെത്താനാവാതെ അധികൃതര്‍
ആനക്കര: ആനക്കരയില്‍ കഞ്ചാവ് പുകയുന്നു ഉറവിടം കണ്ടെത്താനാവാതെ അധികൃതര്‍ ഇരുട്ടില്‍ തപ്പുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഇതിന്റെ ഉപഭോക്താക്കള്‍. ആനക്കരയില്‍ അടുത്താകലത്താണ് വില്‍പന ഊര്‍ജിതമാക്കിയത്.
ആനക്കര കേന്ദ്രമാക്കി കഞ്ചാവിന്റെ മൊത്ത വ്യാപാരം നടക്കുന്നതായും സൂചനയുണ്ട്.
എടപ്പാള്‍, പൊന്നാനി ഭാഗങ്ങളില്‍ നിന്നാണ് കഞ്ചാവ് എത്തുന്നത്. 20 വയസിന് താഴെയുളള വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്നവരാണ് വില്‍പനക്കാരും ഉപഭോക്താക്കളും.
ചെറുപ്പകാരായതിനാല്‍ പരിശോധനയുണ്ടാകില്ലന്ന തിരിച്ചറിവാണ് ഇവരെ വില്‍പനക്ക് പ്രേരിപ്പിക്കുന്നത്. എളുപ്പത്തില്‍ പണമുണ്ടാക്കാനുളള വഴിയാണ് യുവ തലമുറയെ കഞ്ചാവ് വില്‍പന സംഘങ്ങളിലെ കണ്ണികളാക്കാന്‍ കാരണമായത്.
എടപ്പാളില്‍ നിന്നും കുറ്റിപ്പുറത്തു നിന്നും കാല്‍ നടയായിട്ടാണ് കഞ്ചാവ് എത്തുന്നത്.
ബസുകളിലും ബൈക്കുകളിലും കൊണ്ടുവരുമ്പോള്‍ പരിശോധയില്‍ കുടങ്ങുമെന്ന ഭീതിയാണ് ഇത്തരത്തില്‍ കഞ്ചാവ് എത്തിക്കാന്‍ കാരണമാകുന്നത്.
കോളജ് വിദ്യാര്‍ഥികള്‍ മുതല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വരെ ലഹരി തേടി യാത്ര തുടങ്ങിയതോടെയാണ് ഇതിന് ആവശ്യക്കാര്‍ ഏറി. ഹാന്‍സ്, പാന്‍പരാഗ് എന്നിവയുടെ നിരോധനം നിലനില്‍ക്കുന്നതിനാല്‍ ഇതര സംസ്ഥാന തൊഴിലാളികളും വ്യാപകമായി കഞ്ചാവ് ഉപയോഗിക്കുന്നു.
ഇതരസംസ്ഥാന തൊഴിലാളികള്‍ വഴിയും വ്യാപകമായി കഞ്ചാവ് എത്തുന്നുണ്ട്.
പാലക്കാട് ജില്ലാ അതിര്‍ത്തി പ്രദേശമാണ് ആനക്കര. സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളായ കൗമാരക്കാര്‍ക്ക് 20 രൂപക്ക് ചെറിയ പൊതി കഞ്ചാവ് കൊടുക്കുന്നുണ്ട്.
ചെറിയ നിരക്കില്‍ കഞ്ചാവ് നല്‍കി പിന്നീട് ഇവരെ നിരന്തരം ഇതുപയോഗിക്കാന്‍ പ്രേരിപ്പിച്ച് മയക്കുമരുന്നുകള്‍ക്ക് അടിമയാക്കിയാണ് വിപണിശൃംഖല വ്യാപിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."