റോഹിംഗ്യന്‍ മുസ്‌ലിം കൂട്ടക്കുരുതി പ്രതിഷേധാര്‍ഹം: എസ്.വൈ.എസ്
പാലക്കാട്: മ്യാന്മറില്‍ റോഹിംഗ്യന്‍ മുസ്്‌ലിം സമൂഹത്തെ കുട്ടികളെന്നോ വൃദ്ധരെന്നോ സ്ത്രീകളെന്നോ വ്യത്യാസമില്ലാതെ കൂട്ടക്കുരുതി നടത്തുന്നത് സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതും പ്രധിഷേധാര്‍ഹവുമാണെന്ന് എസ്.വൈ.എസ് പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റ് യോഗം.
ഭീതിതമായ രീതിയില്‍ കൂട്ടക്കൊലകള്‍ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും ഇന്ത്യയുള്‍പ്പടെയുള്ള ലോകരാജ്യങ്ങളൊന്നും ഇതിനെതിരേ പ്രതിഷേധിക്കുകയോ മറ്റു നടപടികള്‍ കൈകൊള്ളുകയോ ചെയ്തിട്ടില്ല.
ദിനംപ്രതി മ്യാന്മാര്‍ ഭരണകൂടത്തിന്റെയും ബുദ്ധസന്യാസിമാര്‍ക്കിടയിലെ വര്‍ഗീയ വാദികളുടെയും ഭീകരതാണ്ഡവം വര്‍ധിച്ചുവരുമ്പോഴും തുര്‍ക്കി, ഇറാന്‍, സഊദി അറേബ്യ, പാക്കിസ്ഥാന്‍, മലേഷ്യ, ഇന്ത്യോനേഷ്യ, മാലിദ്വീപ്, ബംഗ്ലാദേശ് പോലുള്ള നാമമാത്ര രാജ്യങ്ങളൊഴിച്ച് മറ്റു ലോകരാജ്യങ്ങള്‍ മൗനം ഭജിക്കുന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്.
പീഡനത്തിനിരകളാകുന്നവരെ തീവ്രവാദികളായി ചിത്രീകരിക്കാനാണ് സഹിഷ്ണുതയുടെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും വക്താക്കളായി മേനി നടിക്കുന്നവര്‍പോലും ശ്രമിക്കുന്നത്. ഇതിനെതിരേ സമൂഹമനസാക്ഷി ഉണരണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇന്ന് പള്ളികളില്‍ സമസ്ത നേതാക്കളുടെ ആഹ്വാനമനുസരിച്ച് പ്രാര്‍ത്ഥന നടത്താനും 10ന് ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്ക് കോഴിക്കോട് എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ റാലിയും സമ്മേളനവും വിജയിപ്പിക്കുവാനും എല്ലാ പ്രസ്താന ബന്ധുക്കളോടും ജില്ലാ സെക്രട്ടേറിയേറ്റ് യോഗം അഭ്യര്‍ഥിച്ചു.
ജില്ലാ പ്രസിഡന്റ് സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടി.കെ മുഹമ്മദ്കുട്ടി ഫൈസി സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി ജി.എം സലാഹുദ്ദീന്‍ ഫൈസി നന്ദിയും പറഞ്ഞു.
ടി. ഇബ്രാഹിംകുട്ടി മാസ്റ്റര്‍, കെ.പി.എ സമദ് മാസ്റ്റര്‍, ടി.എച്ച് കബീര്‍ അന്‍വരി, എം വീരാന്‍ ഹാജി, ഇ.വി ഖാജാ ദാരിമി, ടി.പി അബൂബക്കര്‍ മുസ്‌ലിയാര്‍, പി.എം യൂസഫ്, സംസം ബശീര്‍, കെ.സി അബൂബക്കര്‍ ദാരിമി, എന്‍ ഹബീബ് ഫൈസി, ഇ അലവി ഫൈസി, വി. മുഹമ്മദ് ഫൈസി, യു ഹൈദറലി ഹസനി, കെ.ടി സലാം ഫൈസി, പി.ടി ഹംസ ഫൈസി ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."