HOME
DETAILS

ഐപിഎല്ലില്‍ നിന്ന് പിന്‍മാറി ഇംഗ്ലീഷ് സൂപ്പര്‍ താരം

  
Web Desk
March 14, 2024 | 5:08 AM

harrybrook decided to quit ipl2024

ഡല്‍ഹി കാപ്പിറ്റല്‍സിന്റെ ഇംഗ്ലീഷ് സൂപ്പര്‍ താരം ഹാരി ബ്രൂക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും പിന്മാറി. ഈകഴിഞ്ഞ ലേലത്തില്‍ ഡല്‍ഹി 4 കോടി രൂപയ്ക്കാണ് ഇംഗ്ലണ്ട് ബാറ്ററെ ടീമില്‍ എത്തിച്ചത്. ഐ.പി.എല്‍ തുടങ്ങാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ ബ്രൂക്കിന്റെ തീരുമാനം ഡല്‍ഹിയെ ഞെട്ടിച്ചിരിക്കുകയാണ്. അടുത്തിടെ ഇംഗ്ലണ്ട് ടീമില്‍ നിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു. ഇന്ത്യയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ആദ്യഘട്ടം ടീമിനൊപ്പം ചേര്‍ന്നിരുന്നെങ്കിലും അവസാന നിമിഷം അദ്ദേഹം പിന്‍മാറി. 'ബ്രൂക്ക് ഈ സമയം കുടുംബത്തോടൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ സ്വകാര്യത ഞങ്ങള്‍ മാനിക്കുന്നു.' ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ജനുവരിയില്‍ പുറത്തുവിട്ട പത്രക്കുറിപ്പില്‍ അറിയിച്ചു.

ഇംഗ്ലീഷ് താരങ്ങള്‍ വ്യക്തിപരമായ കാരണങ്ങളാല്‍ കരാറില്‍ നിന്ന് പിന്മാറുന്ന പ്രവണത ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കിടയില്‍ എതിര്‍പ്പിന് കാരണമായിട്ടുണ്ട്. പെട്ടന്നുള്ള ഇത്തരം പിന്‍വാങ്ങലുകള്‍ ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുമെന്നാണ് ടീമുകള്‍ ബി.സി.സി.ഐ യെ അറിയിച്ചത്. 'കളിക്കാര്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, അവര്‍ അവരുടെ പ്രതിബദ്ധതയെ മാനിക്കണം. അത് നിഷേധിക്കുന്നത് പ്രൊഫഷണലിസമല്ല, ബിസിസിഐ ഇതില്‍ നടപടിയെടുക്കണം,' ടീമുടമകള്‍ പറയുന്നു.

മാര്‍ച്ച് 22 ന് മുന്‍പായി പകരക്കാരനെ തേടാനുള്ള തിരക്കിലാണ് ഡല്‍ഹി. 2023 സീസണില്‍ ബ്രൂക്കിനെ 13.25 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വാങ്ങിയെങ്കിലും, 21 എന്ന താഴ്ന്ന ശരാശരിയില്‍ 190 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. തല്‍ഫലമായി, ലേലത്തിന് മുമ്പ് ഫ്രാഞ്ചൈസി അദ്ദേഹത്തെ വിട്ടയച്ചു, അതിനു ശേഷം ഡല്‍ഹി കാപിറ്റല്‍സ് അദ്ദേഹത്തെ 4 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; സൂഷ്മ പരിശോധന അവസാനിച്ചു, സംസ്ഥാനത്ത് 98,451 സ്ഥാനാർത്ഥികൾ

Kerala
  •  5 hours ago
No Image

ജാമ്യ ഹര്ജികൾ അടക്കം കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കും: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

National
  •  5 hours ago
No Image

സഞ്ജു നയിക്കും, ടീമിൽ വിഘ്‌നേഷ് പുത്തൂരും; മുഷ്താഖ് അലി ട്രോഫിക്കൊരുങ്ങി കേരളം

Cricket
  •  6 hours ago
No Image

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണ് മലയാളി സൈനികന് വീരമൃത്യു

Kerala
  •  6 hours ago
No Image

സന്തോഷം അതിരുകടന്നു: ഡ്യൂട്ടി റൂമിൽ പ്രതിശ്രുത വധുവിനൊപ്പം നൃത്തം; ഡോക്ടർക്കെതിരെ നടപടി

National
  •  6 hours ago
No Image

ചെന്നൈയിൽ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്, എന്നാൽ ഏറെ സ്പെഷ്യൽ ആ താരം: സഞ്ജു

Cricket
  •  7 hours ago
No Image

വെറും ആറ് സെക്കൻഡ് മാത്രം; സിനിമയിലെ സ്റ്റണ്ട് സീനുകൾ തോറ്റ് പോകും ഈ സിസിടിവി ദൃശ്യങ്ങൾക്ക് മുന്നിൽ; കാണാം സമൂഹമാധ്യമങ്ങളിൽ തരം​ഗമായ ഒരു അപകടരം​ഗം

National
  •  7 hours ago
No Image

ദുബൈ റൺ 2025: റോഡ് അടയ്ക്കുന്ന സമയം മുതൽ ബിബ് ശേഖരണം വരെ; നിങ്ങൾ അറിയേണ്ട പ്രധാന വിവരങ്ങൾ‌

uae
  •  8 hours ago
No Image

കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞു വീണു; ജോലി സമ്മർദ്ദമാണെന്ന ആരോപണവുമായി കുടുംബം

Kerala
  •  9 hours ago
No Image

ബിഎൽഒ ജോലി സമ്മർദ്ദം: ബംഗാളിൽ ഒരു മരണം കൂടി; അധ്യാപികയുടെ മരണം കടുത്ത മാനസിക സമ്മർദ്ദത്താലെന്ന് കുടുംബം

National
  •  9 hours ago