പാറമടയില്‍ മുങ്ങി മരിച്ച കുട്ടികളുടെ വീടുകളില്‍ ആശ്വാസവാക്കുകളുമായി ഉമ്മന്‍ ചാണ്ടിയെത്തി
കളമശേരി : പെരുമ്പാവൂരിലെ പെട്ടമല പാറമടയില്‍ മുങ്ങി മരിച്ച കുട്ടികളുടെ വീടുകളില്‍ ആശ്വാസവാക്കുകളുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെത്തി.
വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് കളമശേരി പുത്തലത്തെ വീടുകളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തിയത്. അപകടത്തില്‍ മരിച്ച വിനായകന്‍, അഭിജിത്ത്, ശ്രാവണ്‍ എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ച് മാതാപിതാക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു. അഭിജിത്തിന്റെ വീട്ടിലെത്തിയപ്പോള്‍ അമ്മ ശകുന്തളയുടെ അവസ്ഥ ഏവരെയും കണ്ണീരണിയിച്ചു.
പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ ഏകമകന്‍ അഭിജിത്തിനെ നഷ്ടപ്പെട്ട ദുഖം താങ്ങാനാവാതെ അമ്മ ശകുന്തള കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലുമാവാത്ത നിലയിലായിരുന്നു. അമ്മയ്ക്ക് ഇടക്കിടെ ബോധക്ഷയവും ഉണ്ടാകുന്നുണ്ട്.
അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട അക്ഷയിന്റെ വീട്ടിലെത്തിയ അദ്ദേഹം അവനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. കുഞ്ഞുനാള്‍ മുതല്‍ കളിക്കൂട്ടുകാരായിരുന്ന സുഹൃത്തുക്കളുടെ വിയോഗവുമായി അക്ഷയ്ക്ക് ഇനിയും പൊരുത്തപ്പെടാനായിട്ടില്ല.
എല്ലാം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാന്‍ അക്ഷയ്ക്ക് ധൈര്യം പകര്‍ന്നാണ് അദ്ദേഹം മടങ്ങിയത്. കെ പി സി സി സെക്രട്ടറി ബി.എ.അബ്ദുള്‍ മുത്തലിബ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റര്‍, ടി.കെ.കുട്ടി, മധു പുറക്കാട്ട് തുടങ്ങിയവരും ഉമ്മന്‍ ചാണ്ടിക്കൊപ്പം അനുഗമിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."