നടുവണ്ണൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് വീണ്ടും നടത്താന്‍ കോടതി ഉത്തരവ്
നടുവണ്ണൂര്‍: തെരെഞ്ഞടുപ്പ് സമയത്തെ അക്രമത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച നടുവണ്ണൂര്‍ റീജ്യനല്‍ സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് 45 ദിവസത്തിനകം വീണ്ടും നടത്താന്‍ ഹൈക്കോടതി ഉത്തരവായി. ഓഗസ്റ്റ് ആറിന് നടന്ന തെരഞ്ഞെടുപ്പ് തടസപ്പെട്ടത് സംബന്ധിച്ചു നല്കിയ രണ്ട് വ്യത്യസ്ത പരാതിയിലാണ് കോടതി ഉത്തരവ്.
തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയത് സംബന്ധിച്ച് ആറ്.ബി രജിസ്റ്ററില്‍ ക്രമക്കേടുണ്ടെങ്കില്‍ അത് അന്വേഷിച്ച് മൂന്നാഴ്ചക്കകം നടപടിയെടുക്കാന്‍ സംസ്ഥാന സഹകരണ വകുപ്പ് തെരഞ്ഞെടുപ്പു കമ്മിഷനോട് കോടതി ആവശ്യപ്പെട്ടു. ഭരണ സമിതി മുന്‍ പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്, യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. രമേശ് ബാബു എന്നിവര്‍ നല്കിയ പരാതിയിലാണ് കോടതി ഉത്തരവ്.
സഹകരണ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി ടി.പി സുരേഷ് നല്കിയ പരാതിയിലാണ് രജിസ്റ്റര്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ കോടതി ഉത്തരവ്. കഴിഞ്ഞ മാസം ആറാം തിയതിയായിരുന്നു നടുവണ്ണൂര്‍ റീജ്യനല്‍ സഹകരണ ബാങ്ക് ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ്. എന്നാല്‍ തിരഞ്ഞെടുപ്പ് ദിവസം 11ഓടെ നടന്ന വിവിധ അക്രമസംഭവങ്ങളെ തുടര്‍ന്ന് റിട്ടേണിങ് ഓഫിസര്‍ തെരഞ്ഞെടുപ്പ് നിര്‍ത്തിവെക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."