പട്യാട്ട് അടിപ്പാതയിലെ ദുരിതം അകറ്റാന്‍ കൂട്ടായ പരിശ്രമം
വടകര: മുക്കാളി പട്ട്യാട്ട് റെയില്‍വേ അടിപ്പാതയിലെ ദുരിതത്തിനു പരിഹാരം കാണാന്‍ ഫലപ്രദമായ ഇടപെടലിനു ജനകീയ കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
അടിപ്പാതയില്‍ വെള്ളം നിറഞ്ഞതിനാല്‍ റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടയില്‍ അമ്മയും മകളും ട്രെയിന്‍ തട്ടി മരിച്ച സാഹചര്യത്തിലാണ് മുക്കാളിയില്‍ വിപുലമായ കണ്‍വന്‍ഷന്‍ ചേര്‍ന്നത്. വെള്ളക്കെട്ട് ഒഴിവാക്കാന്‍ വിവിധ കര്‍മപദ്ധതികള്‍ക്കു രൂപം നല്‍കി.
ചെറിയാണ്ടി തോട് നവീകരിച്ച് അടിപ്പാതയില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകിപ്പോകാന്‍ സംവിധാനമൊരുക്കും. ഇക്കാര്യത്തില്‍ റെയില്‍വേയുടെ നിര്‍ദേശം ആരായും. പ്രശ്‌ന പരിഹാരത്തിന് റെയില്‍വേ തയാറാകാത്ത സാഹചര്യമുണ്ടായാല്‍ യു.എല്‍.സി.സി.എസ് തയാറാക്കിയ പ്രോജക്ട് റെയില്‍വേയുടെ സഹകരണത്തോടെ നടപ്പാക്കും.
ആംബുലന്‍സ് പോലെയുള്ള വാഹനങ്ങള്‍ക്ക് കടന്നു പോകാവുന്ന സൗകര്യം അടിപ്പാതയില്‍ നിലനിര്‍ത്താനും തീരുമാനിച്ചു. സി.കെ നാണു എം.എല്‍.എ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
ഏറാമല പഞ്ചായത്ത് പ്രസിഡന്റ് എം.കെ ഭാസ്‌കരന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി കവിത (ഒഞ്ചിയം), ഇ.ടി അയൂബ് (അഴിയൂര്‍), ജില്ലാ പഞ്ചായത്ത് അംഗം എ.ടി ശ്രീധരന്‍, ഇ.എം ദയാനന്ദന്‍, പി. രാഘവന്‍, പാമ്പള്ളി മഹമൂദ്, പി.എം അശോകന്‍, ജയപ്രകാശ്, എന്‍.കെ സുധാകരന്‍, രവീന്ദ്രന്‍, കെ. ജാനു, വി.പി മോഹന്‍ദാസ് പ്രസംഗിച്ചു.
ഭാരവാഹികളായി കെ.ടി ദാമോദരന്‍ (ചെയര്‍മാന്‍), ഒ.കെ ശശി (വൈസ് ചെയര്‍മാന്‍), അശോകന്‍ ചോമ്പാല (ജനറല്‍ കണ്‍വീനര്‍), കെ.ടി സുനില്‍, പാമ്പള്ളി മഹമ്മൂദ് (വൈസ് ചെയര്‍), ഒ.കെ ഷാജി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."