ജപ്പാന്‍ പ്രധാനമന്ത്രിക്ക് വന്‍വരവേല്‍പ്പ്; സ്വീകരണത്തിന് മോദി നേരിട്ടെത്തി
അഹമ്മദാബാദ്: രണ്ടുദിവസത്തെ ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യയിലെത്തി. ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഷിന്‍സോ ആബെയെയും ഭാര്യ അകി ആബെയെയും പ്രോട്ടോക്കോള്‍ മറികടന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചത്.
കോട്ട് ധരിച്ച് ഇന്ത്യയില്‍ വന്നിറങ്ങിയ ആബെ ഉടന്‍തന്നെ ഇവിടെ വച്ച് കുര്‍ത്തയും ഭാര്യ ചുരിദാറും ധരിച്ചു. തുടര്‍ന്ന് സബര്‍മതി ആശ്രമം വരെ സംഘടിപ്പിച്ചിരുന്ന റോഡ് ഷോയിലും മോദിക്കൊപ്പം ഇവര്‍ പങ്കുചേര്‍ന്നു. തുടര്‍ന്ന് സബര്‍മതി ആശ്രമത്തിലും സന്ദര്‍ശനം നടത്തി. 12ാമത് ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനൊപ്പം മോദിയുടെ സ്വപ്ന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങും ഇരുവരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.
ഗുജറാത്ത് സംസ്‌കാരം വിളിച്ചോതുന്ന പരമ്പരാഗത നൃത്ത രൂപങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെയാണ് ആബെയെയും ഭാര്യയെയും വിമാനത്താവളത്തില്‍ സ്വീകരിച്ചത്. ബുദ്ധ സന്ന്യാസികളും അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ രണ്ട് പ്രബല ശക്തികളുടെ മുന്നേറ്റമായിട്ടാണ് വിലയിരുത്തപ്പെടുന്നതെന്ന് മോദി അഭിപ്രായപ്പെട്ടു. ഇന്‍ഡോ-പെസിഫിക് മേഖലയില്‍ സമാധാനവും പുരോഗതിയും കൊണ്ടുവരികയെന്നതാണ് ലക്ഷ്യം.
ഹൈ സ്പീഡ് റെയില്‍ പ്രോജക്ടിനു പുറമെ ഇന്ത്യയും ജപ്പാനും തമ്മില്‍ വിവിധ കരാറുകളിലും ഒപ്പുവയ്ക്കും. നയതന്ത്രമേഖലയിലും സാമ്പത്തിക രംഗത്തും സഹകരണ മേഖലയിലുമായിട്ടാണ് കരാര്‍ ഒപ്പുവയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."