ഏറ്റുമാനൂരില്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കുന്നു
ഏറ്റുമാനൂര്‍: ഒക്ടോബര്‍ ഒന്ന് മുതല്‍ ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കുന്നു. അമ്പത് മൈക്രോണില്‍ താഴെ നിലവാരമുള്ള പ്ലാസ്റ്റിക്കുകള്‍ ഉപയോഗിക്കുന്ന കച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ നടപടിയുണ്ടാകും. ഒരു മാസം മുന്‍പ് വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും നിലവാരം കുറഞ്ഞ 150 കിലോ പ്ലാസ്റ്റിക് കവറുകള്‍ നഗരസഭ പിടിച്ചെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാപാരികളുമായി ബുധനാഴ്ച ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ടി.പി മോഹന്‍ദാസ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നഗരസഭ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കിയത്.
ഹോട്ടലുകളും റസ്റ്റോറന്റുകളും ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കുന്നതിന് സംവിധാനങ്ങള്‍ ഒരുക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. പുനരുപയോഗത്തിന് പറ്റുന്ന രീതിയില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നഗരസഭ ഏറ്റെടുക്കും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതെ അതത് സ്ഥാപനങ്ങളില്‍ ശേഖരിക്കുന്നതിനുള്ള സംവിധാനവും വ്യാപാരികള്‍ ഏര്‍പ്പെടുത്തണം. ഇങ്ങനെ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യം നവംബര്‍ ഒന്ന് മുതല്‍ നഗരസഭ ശേഖരിച്ച് തുടങ്ങും.
നഗരസഭാ പരിധിയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെയും നടപടി കര്‍ശനമാക്കും. ഹോട്ടലുകളിലെ പാചകക്കാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡും നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ടി.പി.മോഹന്‍ദാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."